Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:32 AM IST Updated On
date_range 12 Feb 2022 5:32 AM ISTഡി. വിനയചന്ദ്രന്റെ ഓർമദിനത്തിൽ 207 കവികളുടെ കാവ്യാഞ്ജലി പ്രണയകവിതകളുടെ പുസ്തകം പ്രകാശനം ചെയ്തു
text_fieldsbookmark_border
വർക്കല: പുതുതലമുറയിലെ 207 കവികളുടെ പ്രണയകവിതകളുടെ സമാഹാരം 'സമസ്തകേരള കവിത' പ്രകാശനം ചെയ്തു. കവി ഡി. വിനയചന്ദ്രന്റെ ഒമ്പതാം ചരമ വാർഷിക ദിനത്തിൽ മഹാകവി കുമാരനാശാന്റെ നെടുങ്ങണ്ടയിലെ ചമ്പകത്തറയിൽ വി. ജോയി എം.എൽ.എ പുസ്തക പ്രകാശനം നിർവഹിച്ചു. സാഹിത്യ നിരൂപകൻ സുനിൽ. സി.ഇ സ്വീകരിച്ചു. അൻസാർ വർണന എഡിറ്റ് ചെയ്ത പുസ്തകം പ്രിന്റ് ബുക്സാണ് പ്രസിദ്ധീകരിച്ചത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ അധ്യക്ഷതവഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജുകുമാർ, വർക്കല നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീവിജാൻ, ഫിർദൗസ് കായൽപ്പുറം, ആർ.കെ. അനിൽകുമാർ, ഷിജി ഷാജഹാൻ, മോഹൻദാസ് എവർഷൈൻ, നെടുങ്ങണ്ട ഗവ.എൽ.പി.എഫ് പ്രഥമാധ്യാപിക ഫസീല, കായിക്കര അശോകൻ എന്നിവർ സംസാരിച്ചു. File name ഫോട്ടോ കാപ്ഷൻ Tw 11 VKL 1 D.vinayachandranu kaayanjali book rles.jpg അൻസാർ വർണന എഡിറ്റ് ചെയ്ത് പ്രിന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'സമസ്തകേരള കവിത' വി. ജോയി എം.എൽ.എ സുനിൽ.സി.ഇക്ക് നൽകി പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story