Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:42 AM IST Updated On
date_range 17 Jun 2022 5:42 AM ISTസ്റ്റാർട്ടപ് മേഖലക്ക് അന്താരാഷ്ട്ര അംഗീകാരം; 2026 ഓടെ 15,000 കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിന്‍റെ സ്റ്റാർട്ടപ് മേഖലക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്‍റെ (ജി.എസ്.ഇ.ആർ) അഫോഡബിൾ ടാലന്‍റ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തി. അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ് ജീനോമും ഗ്ലോബൽ എന്‍റർപ്രണർഷിപ് നെറ്റ്‌വർക്കും സംയുക്തമായി തയാറാക്കിയ റിപ്പോർട്ടിലാണ് ഈ നേട്ടം. ഇതേ റിപ്പോർട്ടിന്‍റെ ആഗോള റാങ്കിങ്ങിൽ നാലാം സ്ഥാനവും കേരളത്തിനുണ്ട്. സ്റ്റാർട്ടപ് മേഖലയിൽ സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റിപ്പോർട്ട് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ടപുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തലസൗകര്യങ്ങളുമാണ് വളർച്ചക്ക് കാരണം. കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും കേരളമുണ്ടാക്കിയ മുന്നേറ്റത്തെ പ്രത്യേകം അഭിനന്ദിച്ചു. സർക്കാർ പിന്തുണയും ആകർഷകമായ ഇൻസന്‍റിവുകളും സംസ്ഥാനത്ത് സ്റ്റാർട്ടപ് ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചു. 3,600 ഓളം സ്റ്റാർട്ടപുകളെ വളർത്തിക്കൊണ്ടുവന്ന സർക്കാറിന്‍റെ ഈ മേഖലയിലെ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിത്. 2026 ഓടെ 15,000 സ്റ്റാർട്ടപുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാർട്ടപ് മേഖല ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നെന്ന ഉറപ്പാണ് ബഹുമതി നാടിന് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story