Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ലുലു ഫു‍ഡ് എക്സ്​പോ...

'ലുലു ഫു‍ഡ് എക്സ്​പോ 2022'ന് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: ലുലുമാളിലെ ആദ്യ അന്താരാഷ്ട്ര ഫുഡ് എക്സ്​പോക്ക് തുടക്കം. മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിൽ നടൻ ജയസൂര്യ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ലോകത്തെ രുചിക്കൂട്ടുകളെല്ലാം ഭക്ഷണപ്രേമികൾക്ക് മുന്നിലെത്തിക്കുന്ന എക്സ്​പോ ഹൈപ്പര്‍മാര്‍ക്കറ്റിലും ഫുഡ്കോര്‍ട്ടിലും മാൾ എട്രിയത്തിലുമായി വിപുലമായ ക്രമീകരണങ്ങളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തി‍ൻെറ പരമ്പരാഗത രുചിക്കൂട്ടുകള്‍ക്കൊപ്പം തായ്​ലൻഡ്, മെക്സിക്കൻ, ലെബനീസ്, ഇൻന്തോനേഷ്യന്‍, അറബിക് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കൊതിയൂറുന്നതും വൈവിധ്യംനിറഞ്ഞതുമായ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഫുഡ് എക്സ്​പോ. സാധാരണ ഭക്ഷ്യമേളകളിൽനിന്ന് വ്യത്യസ്തമായി ഭക്ഷണ വിഭവങ്ങൾ രുചിയറിഞ്ഞ് വാങ്ങാന്‍ അവസരമൊരുക്കുന്ന ഫുഡ് സാംപ്ളിംഗും എക്സ്​പോയിലുണ്ട്. അന്താരാഷ്ട്ര എഫ്.എം.സി.ജി ബ്രാൻഡുകളുടെയടക്കം നാൽപതോളം കൗണ്ടറുകള്‍ ഇതിന് മാത്രമായി തുറന്നു. എക്സ്​പോയുടെ ഭാഗമായി കേക്ക് ഐസിംഗ്, സാലഡ് മേക്കിങ്​, ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിംഗ്, സാൻവിച് മേക്കിംഗ് അടക്കം പാചക മത്സരങ്ങളും, മാസ്റ്റര്‍ ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചക ക്ലാസുകളും, പ്രോ‍ഡക്ട് ലോഞ്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 26 വരെയാണ് ഫു‍ഡ് എക്സ്​പോ. ദിവസവും ഉച്ചക്ക്​ 12 മുതല്‍ രാത്രി 10 വരെയാണ് സമയം. ചടങ്ങിൽ ഉപഭോക്താക്കൾക്കായുള്ള ലുലു ഹാപ്പിനസ് എന്ന ലോയൽറ്റി പദ്ധതിയുടെ ലോഗോ പ്രകാശനവും ജയസൂര്യ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story