Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:29 AM IST Updated On
date_range 1 March 2022 5:29 AM ISTചവറ സപ്ലിമെന്‍റ് 2
text_fieldsbookmark_border
കുട്ടികൾക്കും സഹായമെത്തിച്ച് പൗരസമിതി ചവറ: ഓൺലൈൻ വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്ന ദിനങ്ങളിൽ അതിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് നെറ്റിയാട് പൗരസമിതി സഹായമൊരുക്കി. പിന്നാക്കവിഭാഗത്തിൽെപട്ട ചവറ ചെറുശേരിഭാഗം വല്യാഴത്ത് വീട്ടില്‍ ബിന്ദുവിന്‍റെ മക്കളായ പ്ലസ് ടുവിലും ഒമ്പതിലും പഠിക്കുന്ന ഉണ്ണിമായ, ആര്യ എന്നിവര്‍ക്ക് വീട്ടിൽ ടെലിവിഷൻ എത്തിച്ചുനൽകി. ഗ്രാമപഞ്ചായത്തംഗം വി. ജ്യോതിഷ്‌കുമാറിന്‍റെ വീട്ടിലിരുന്ന് കുട്ടികൾ ഓണ്‍ലൈൻ പഠനം നടത്തുന്നതായി അറിഞ്ഞതോടെ പൗരസമിതി പ്രസിഡന്‍റ് നെറ്റിയാട് റാഫിയുടെ നേതൃത്വത്തിൽ സഹായമെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ഫിറോസ് നല്ലാന്തറയാണ് അതിന് സാമ്പത്തികപിന്തുണ നൽകിയത്. .............................................. ജീവകാരുണ്യത്തിലെ മാതൃകാദമ്പതികൾ സാമൂഹിക ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി വ്യക്തികളും സംഘടനകളും നമുക്ക് സുപരിചിതമാണ്. എന്നാൽ ഒരേ മനസ്സോടെ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി ജനമനസ്സുകളിൽ ഇടം നേടുന്ന ദമ്പതികൾ അപൂർവമാണ്. നെറ്റിയാട് പൗരസമിതിയുടെ അമരക്കാരായ നെറ്റിയാട് റാഫിയും പന്മന കണ്ണൻകുളങ്ങര വാർഡിലെ ജനപ്രതിനിധിയായ ഭാര്യ ഷംനാ റാഫിയുമാണ് മാതൃക ദമ്പതികൾ. ഇവരുടെ കൈയൊപ്പ് ചാർത്താത്ത ഒരു സേവന മേഖലയും പ്രദേശത്തില്ല. സാമൂഹികപ്രവർത്തനം ജീവിതതപസ്യയാക്കിയ ഇരുവരും നേരം പുലരുന്നത് മുതൽ രാത്രി വൈകിയും എന്താവശ്യത്തിനും ഒരു വിളിക്കപ്പുറത്തുണ്ടാകും. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിൽ നാടിൻെറ നീറുന്ന നിരവധി പ്രശ്നങ്ങളാണ് അധികൃതരിലെത്തിച്ച് പരിഹാരം കണ്ടത്. നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ സഹായം മുതൽ ഹൃദ്രോഗികളുടെ ശസ്ത്രക്രിയസഹായം വരെ ചെയ്തുകൊടുത്തു. ഉപജീവനമാർഗങ്ങൾ മുതൽ വീടും കിണറും വരെ നിർധനർക്കായി യാഥാർഥ്യമാക്കി. വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ അതിർവരമ്പുകൾ ഇല്ലെന്നും രാഷ്ട്രീയ വിവേചനമില്ലാത്ത സേവനപ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് ഷംന റാഫിയെ വാർഡ് അംഗമായി ജനം തെരഞ്ഞെടുത്തതെന്നും ഇവർ പറയുന്നു. മക്കളായ നൈറിൻ, മുഹമ്മദ് ആഹിൽ എന്നിവരും മാതാപിതാക്കളുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നു. കാൽനൂറ്റാണ്ട് കാലം പന്മന പഞ്ചായത്തിലെ കണ്ണൻകുളങ്ങര വാർഡ്അംഗമായിരുന്ന പരേതനായ മരക്കാരുകുഞ്ഞ് റാഫിയുടെ പിതാവിന്‍റെ പിതാവാണ്. സർക്കാറിന്‍റെയും എം.പി, എം.എൽ.എ ഉൾെപ്പടെ ജനപ്രതിനിധികളുടെയും സഹകരണത്തോടെ കൂടുതൽ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനും കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസമായി കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുള്ള മുന്നൊരുക്കത്തിലാണ് ഇരുവരും. നെറ്റിയാട് പൗരസമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റും കൂട്ടായ്മക്ക് ഒരു ആസ്ഥാനമന്ദിരമെന്ന സ്വപ്‍നം കൂടി പൂർത്തീകരിക്കേണ്ടതുണ്ടെന്നും അതിന് സർക്കാറിൻെറയും ജനങ്ങളുടെയും സഹായത്തിനായി ശ്രമിക്കുമെന്നും നെറ്റിയാട് റാഫി പറഞ്ഞു. .............................................. നൊമ്പരമായി നിസാമിന്‍റെ വേർപാട് ചവറ: മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന നെറ്റിയാട് പൗരസമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായും സഹായിച്ചും സഹകരിച്ചും നിരവധിയാളുകൾ രംഗത്തുണ്ടായിരുന്നു. അവരിൽ പലരും വിടപറഞ്ഞു. കൂലിവേലക്കാരനായ ഒരു പ്രവർത്തകന്‍റെ വേർപാടാണ് പൗരസമിതി പ്രവർത്തകരിൽ ഇപ്പോഴും നോവാകുന്നത്. കോലം പാലോട് വള്ളക്കോട്ടുകോളനി നിവാസിയായിരുന്ന നിസാം (60). കോവിഡ് മഹാമാരിയിലും എല്ലാ പ്രവർത്തനത്തിലും പങ്കാളിയായി സജീവമായി സേവനരംഗത്തുണ്ടായിരുന്നു നിസാം. അപ്രതീക്ഷിതമായെത്തിയ മരണം തങ്ങളുടെ നിസ്വാർഥനായ സേവനപങ്കാളിയെ കൊണ്ടുപോയതിന്‍റെ ആഘാതത്തിലാണ് പൗരസമിതി പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story