Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:23 AM IST Updated On
date_range 4 Aug 2022 1:23 AM ISTഎസ്.എൽ-2: ഇത് ജനശതാബ്ദിയിലെ ജയിൽകോച്ച്..!
text_fieldsbookmark_border
തിരുവനന്തപുരം: വെള്ളമോ ഭക്ഷണമോ കിട്ടില്ല, പുറത്തിറങ്ങി വാങ്ങാമെന്ന് വെച്ചാൽ ഏത് സ്റ്റേഷനിലാണെങ്കിലും പ്ലാറ്റ്ഫോമിന് പുറത്തും. തിരുവനന്തപുരം-കോഴിക്കോട് ജനതശതാബ്ദിയിലെ (12075) ഏറ്റവും പിന്നിലായുള്ള എസ്.എൽ-2 കമ്പാർട്ട്മെന്റിലെ 'ജയിൽ യാത്ര' അക്ഷരാർഥത്തിൽ വട്ടം കറക്കുകയാണ്. റിസർവേഷൻ കമ്പാർട്ട്മെന്റാണെങ്കിലും ട്രെയിനിന്‍റെ ഏറ്റവും പിന്നിലായാണ് ഈ കോച്ചിന്‍റെ സ്ഥാനം. 80 ഓളം സീറ്റുകളാണ് കമ്പാർട്ട്മെന്റിലുള്ളത്. എ.സി ഒഴികെ ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ ട്രെയിനിൽ സൗകര്യമുണ്ട്. എന്നാൽ, എസ്.എൽ-2ൽ മറ്റ് കമ്പാർട്ട്മെന്റിലേക്ക് പോകാനുള്ള വഴി അടച്ച നിലയിലാണ്. ഫലത്തിൽ ഒറ്റപ്പെട്ട സ്ഥിതി. അതിനാൽ ഭക്ഷണ വിതരണക്കാരൊന്നും ഈ വഴിക്ക് വരിക പോലുമില്ല. ട്രെയിനിന്‍റെ വാലറ്റത്താണ് കോച്ചെന്നതിനാൽ ഏതെങ്കിലും സ്റ്റേഷനിലിറങ്ങി ഭക്ഷണം വാങ്ങാനും കഴിയില്ല. മിക്കവാറും സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന് പുറത്താണ് കോച്ച് നിൽക്കുക. കഷ്ടപ്പെട്ട് ഇറങ്ങി മുന്നിലേക്ക് നടന്ന് വാങ്ങാമെന്ന് വിചാരിച്ചാൽ സമയത്തിനുമുമ്പ് തിരികെ കയറാനാവില്ല. ഭക്ഷണവും വെള്ളവും കരുതാത്തവർ ഈ കോച്ചിൽ പെട്ടാൽ ലക്ഷ്യമെത്തും വരെ പട്ടിണി കിടക്കാനാണ് വിധി. യാത്രക്കാർ ടി.ടി.ഇമാരോട് നിരന്തരം പരാതി പറയുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. അശാസ്ത്രീയമായ ബോഗികളുടെ ക്രമീകരണമാണ് പ്രശ്നമെന്ന് യാത്രക്കാർ പറയുന്നു. മഴക്കാലമായതോടെ കോച്ചിലേക്ക് വെള്ളമിറങ്ങുന്നതടക്കം പരാതികളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story