Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരോധനം ലംഘിച്ചതിന്...

നിരോധനം ലംഘിച്ചതിന് 17 കേസ്; 32 പേർ അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: നിരോധനം ലംഘിച്ചതിന് സംസ്​ഥാനത്ത് ശനിയാഴ്ച 17 കേസുകൾ രജിസ്​റ്റർ ചെയ്തു. 32 പേർ അറസ്​റ്റിലായി. തിരുവനന്തപുരം സിറ്റി രണ്ട്, തിരുവനന്തപുരം റൂറൽ രണ്ട്, ആലപ്പുഴ അഞ്ച്, ഇടുക്കി രണ്ട്, എറണാകുളം റൂറൽ മൂന്ന്, തൃശൂർ റൂറൽ ഒന്ന്, മലപ്പുറം ഒന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് കേസുകൾ രജിസ്​റ്റർ ചെയ്തത്. തൃശൂർ റൂറൽ -15, മലപ്പുറം -17 എന്നിങ്ങനെയാണ് അറസ്​റ്റിലായവരുടെ എണ്ണം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്​ഥാനത്തൊട്ടാകെ ശനിയാഴ്ച 1389 പേർക്കെതിരെ കേസെടുത്തു. ശനിയാഴ്ച അറസ്​റ്റിലായത് 532 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്​ക് ധരിക്കാത്ത 8001 സംഭവങ്ങളാണ് സംസ്​ഥാനത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ക്വാറൻറീൻ ലംഘിച്ചതിന് അഞ്ച് കേസുകളും രജിസ്​റ്റർ ചെയ്തു.
Show Full Article
Next Story