Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുമട്ടുതൊഴിലാളി...

ചുമട്ടുതൊഴിലാളി (സി.ഐ.ടി.യു) ജില്ല സമ്മേളനം 16ന്​

text_fields
bookmark_border
തിരുവനന്തപുരം: ജില്ല ഹെഡ്​ലോഡ്​ ആന്‍ഡ്​​ ജനറൽ വർക്കേഴ്​സ് ​ യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ജൂൺ 16ന്​ പ്രിയദർശിനി ഹാളിൽ (കാട്ടാക്കട ശശി നഗർ) നടക്കും. സംസ്ഥാന പ്രസിഡന്‍റ്​ ടി.പി. രാമകൃഷ്​ണൻ ഉദ്​ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്​ ചെയർമാൻ ആർ. രാമു എന്നിവർ സംസാരിക്കും. പൊതുസമൂഹത്തോട്​ തൊഴിലാളികളുടെ കടമ നിറവേറ്റാൻ ആവശ്യമായ ക്രിയാത്മക പ്രവർത്തനങ്ങൾക്കും സമ്മേളനം രൂപം നൽകുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനയിലെ 5000 പേർക്ക്​ ദുരന്തനിവാരണത്തിൽ പരിശീലനം നൽകും. കെ. അനിരുദ്ധൻ സ്മാരക ബ്ലൂ ബ്രിഗേഡ്​ ചാരിറ്റബിൾ സൊസൈറ്റി ഇതിനായി രൂപം നൽകി. ഐ.എം.എയുടെ കൂടി സഹായത്തോടെ 100 പേർക്ക്​ പരിശീലനം നൽകി. പാവപ്പെട്ടവരെ സഹായിക്കാനായി 1.25 കോടി രൂപ സഹായഹസ്തം പദ്ധതിയിൽ ചെലവിട്ടു. ജില്ലയിൽ 1000 ഫലവൃക്ഷത്തൈകൾ നട്ട്​ പരിപാലിക്കുന്നു. ​ കോവിഡ്​ കാലത്ത്​ മൃതദേഹങ്ങൾ മറവ്​ ചെയ്യുന്നതടക്കം എല്ലാ പ്രവർത്തനത്തിലും ചുമട്ടുതൊഴിലാളികൾ ഉണ്ടായിരുന്നു. പേമാരിക്കാലത്ത്​ പോലും ഓക്സിജൻ എത്തിച്ച്​ കൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ. ജയൻ ബാബു, എൻ. സുന്ദരംപിള്ള, അഡ്വ. എസ്​.എ. സുന്ദർ എന്നിവർ പ​ങ്കെടുത്തു. നാഗർക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം 19 മുതൽ തിരുവനന്തപുരം: മണ്ണന്തല കേരളാദിത്യപുരം നാഗർ ക്ഷേത്രത്തിലെ 13ാം പ്രതിഷ്ഠാ വാർഷികവും ദ്രവ്യകലശവും ജൂൺ 19 മുതൽ 21 വരെ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തന്ത്രി ഇടമന ഇല്ലം പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ്​ നടക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story