Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടില്‍ പ്രസവിച്ച...

വീട്ടില്‍ പ്രസവിച്ച 16കാരിയെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു

text_fields
bookmark_border
പെൺകുട്ടി മറ്റൊരു പോക്സോ കേസിലെ ഇര കുളത്തൂപ്പുഴ: വീട്ടിൽ പ്രസവിച്ച പ്രായപൂർത്തിയാകാത്ത ദലിത്​ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകരെത്തി ആശുപത്രിയിലെത്തിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ 16കാരിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കുഞ്ഞിനു ജന്മം നല്‍കിയത്. വിവരം സമീപവാസി അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആശാപ്രവര്‍ത്തകരും ആരോഗ്യ വകുപ്പു ജീവനക്കാരും വീട്ടിലെത്തിയപ്പോള്‍ പെൺകുട്ടിയുടെ മാതാവായ യുവതി താനാണ് പ്രസവിച്ചതെന്ന്​ പറയുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. എന്നാൽ, ആശുപത്രിയില്‍ തുടര്‍പരിശോധനക്ക് യുവതി വിസമ്മതിച്ചതോടെ സംശയമുയർന്നു. കൂടുതല്‍ ചോദ്യം ചെയ്തതോടെ മകളാണ് പ്രസവിച്ചതെന്ന്​ സമ്മതിച്ചു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകർ വീട്ടിലെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുളത്തൂപ്പുഴ പൊലീസ് നടപടി സ്വീകരിച്ചു. 2016ൽ മറ്റൊരു പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയാണിതെന്ന്​ പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story