Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:36 AM IST Updated On
date_range 7 April 2022 5:36 AM ISTരാജ്ഭവൻ മാർച്ചിൽ 1500 പ്രവർത്തകരെ പങ്കെടുപ്പിക്കും
text_fieldsbookmark_border
നെടുമങ്ങാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഏപ്രിൽ ഏഴിന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ നെടുമങ്ങാട് താലൂക്കിൽനിന്ന് 1500ഓളം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ നെടുമങ്ങാട് നടന്ന കോൺഗ്രസ് താലൂക്ക് തല പ്രവർത്തക സമ്മേളനം തീരുമാനിച്ചു. ഏപ്രിൽ എട്ടു മുതൽ 15 വരെ മുഴുവൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മെംബർഷിപ് ക്യാമ്പുമായി മുന്നിട്ടിറങ്ങണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡൻറ് എം. മുനീർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം കരകുളം കൃഷ്ണപിള്ള, ആനാട് ജയൻ, തേക്കട അനിൽ, എൻ. ബാജി, ഡി. രഘുനാഥൻ, വെമ്പായം അനിൽ, കൊയ്തൂർക്കോണം സുന്ദരൻ, നെട്ടിറച്ചിറ ജയൻ, കല്ലയം സുകു, മനപുരം രവി, എസ്. വിദ്യാസാഗർ, ജ്യോതിഷ് കുമാർ, തോട്ടുമുക്ക് അൻസാർ, അരുൺ കുമാർ, പുരുഷോത്തമൻ നായർ, ബി. പവിത്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ - കോൺഗ്രസ് നെടുമങ്ങാട് താലൂക്ക്തല പ്രവർത്തക സമ്മേളനം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
