Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതിർന്ന പൗരന്മാർക്ക്​...

മുതിർന്ന പൗരന്മാർക്ക്​ യാത്ര ഇളവ്​ നിർത്തി റെയിൽവേ കൊയ്തത്​ 1500 കോടി

text_fields
bookmark_border
തിരുവനന്തപുരം:​ കോവിഡിന്‍റെ മറവിൽ മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകൾ വെട്ടിക്കുറച്ചതിലൂടെ റെയിൽവേ കൊയ്തത്​ 1500 കോടിയോളം രൂപ. 2020 മാർച്ചിൽ കോവിഡ്​ മഹാമാരിയെ തുടർന്ന്​ ട്രെയിൻ സർവിസുകളെല്ലാം നിർത്തിയിരുന്നു. ഇതോടെയാണ്​ കൺസഷനു​കൾ അവസാനിച്ചത്​. ലോക്​ഡൗൺ ഇളവുകളെ തുടർന്ന്​ സർവിസുകൾ പുനരാരംഭി​ച്ചെങ്കിലും മുതിർന്ന പൗരന്മാരുടെയടക്കം യാത്ര ഇളവുക​ൾ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണ്​ റെയിൽവേയുടെ നിലപാട്​. 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്ക്​ പ്രകാരം 7.31 കോടി മുതിർന്ന പൗരന്മാരാണ്​ റെയിൽവേയിൽ യാത്ര ചെയ്തത്​. ഇതിൽ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും 8,310​ മുതിർന്ന ട്രാൻസ്​​​​ജെൻഡേഴ്​സുമാണ്​. ഇക്കാലയളവിൽ മുതിർന്ന പൗരന്മാരിൽനിന്നുള്ള മൊത്തം ടിക്കറ്റ്​ വരുമാനം 3,464 കോടി രൂപയാണ്. യാത്ര ഇളവ്​ ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത്​ 1,500 കോടി രൂപയാണെന്നാണ്​ റെയിൽവേയുടെ തന്നെ കണക്ക്​. പുരുഷ യാത്രക്കാരിൽനിന്ന് 2,082 കോടി രൂപയും സ്ത്രീ യാത്രക്കാരിൽനിന്ന് 1,381 കോടി രൂപയും ട്രാൻസ്‌ജെൻഡേഴ്​സിൽനിന്ന്​ 45.58 ലക്ഷം രൂപയും ടിക്കറ്റ്​ നിരക്കിലൂടെ റെയിൽവേക്ക്​ ലഭിച്ചു​. 60 വയസ്സിന്​ മുകളിലുള്ള പുരുഷന്മാർക്കും 58 വയസ്സ്​ കഴിഞ്ഞ സ്ത്രീകൾക്കുമാണ്​ റെയിൽവേ നിരക്കിളവുണ്ടായിരുന്നത്​. സ്ത്രീകൾക്ക്​ ടിക്കറ്റ്​ നിരക്കിന്‍റെ 50 ശതമാനവും പുരുഷന്മാർക്ക്​ 40 ശതമാനവുമാണ്​ ഇളവ്​ ലഭിച്ചിരുന്നത്​. യാത്ര ആനുകൂല്യങ്ങൾ റെയിൽവേക്ക്​ ഭാരമാകുന്നെന്ന വിലയിരുത്തലിനെ തുടർന്ന്​ 2016 മുതൽത​ന്നെ ഇളവുകളിൽ കൈവെക്കാൻ നീക്കം തുടങ്ങിയിരുന്നു. വിവിധ യാത്രക്കാർക്കായി 53ഓളം ഇളവുകൾ വഴി പ്രതിവർഷം കോടികളുടെ അധികബാധ്യതയുണ്ടാകുന്നെന്നാണ്​ റെയിൽവേ ബോർഡ്​ ആവർത്തിക്കുന്നത്​. റെയിൽവേ നൽകുന്ന ഇളവുകളിൽ 75 ശതമാനവും മുതിർന്ന പൗരന്മാർക്കുള്ളതാണ്​. നേരത്തേ മുതിർന്ന പൗരന്മാരുടെ ഇളവുകൾ ഉപേക്ഷിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും കാര്യമായി വിജയിച്ചില്ല. 2.47 ശതമാനം പേർ മാ​ത്രമാണ്​ ഇളവുകൾ ഉപേക്ഷിക്കാൻ തയാറായത്​. സാധാരണ ടിക്കറ്റ് നിരക്കുതന്നെ സബ്സിഡിയുള്ളതാണെന്നും പ്രവർത്തനച്ചെലവായി വരുന്ന ഓരോ 100 രൂപക്കും യാത്രക്കാരിൽനിന്ന് 45 രൂപയേ ഈടാക്കുന്നുള്ളൂവെന്നുമാണ് റെയിൽവേയുടെ നിലപാട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story