Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 5:46 PM GMT Updated On
date_range 6 July 2020 5:46 PM GMTകലക്ടർ ഇടപെട്ടു; 15 കുടുംബങ്ങൾക്ക് വെള്ളമെത്തി
text_fieldsbookmark_border
കൊട്ടിയം: ജില്ല കലക്ടറുടെ ഇടപെടൽ മൂലം 15 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചു. ദേശീയ പാതയിൽ മേവറം ജങ്ഷനടുത്തുള്ള 15 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ ലഭിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള പ്രദേശമാണിത്. കുടിവെള്ള പ്രശ്നം ഉപഭോക്തൃ കോടതിവരെ എത്തിയെങ്കിലും പരിഹാരമുണ്ടായിരുനില്ല. അടുത്തിടെ ഇവിടേക്ക് അനുവദിച്ച കുടിവെള്ള കണക്ഷൻ വഴി മാറ്റി നൽകിയതോടെയാണ് പ്രദേശവാസികൾ കലക്ടറെ കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചത്. പ്രദേശവാസിയും വാടാനപ്പള്ളി ഇസ്ലാമിയ കോളജിലെ മുൻ അധ്യാപകനുമായ താജുദ്ദീൻ നദ്വി കലക്ടറെ നേരിൽ കണ്ട് നിവേദനം നൽകുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട കലക്ടർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറുമായി ബന്ധപ്പെടുകയും ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്ന് 15 കുടുംബങ്ങൾക്കും വാട്ടർ കണക്ഷൻ ലഭിക്കുകയും ചെയ്തു. ഇേതാടെ വർഷങ്ങളായി കുടിവെള്ളക്ഷാമം നിലനിന്നിരുന്ന ഒരു പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകുകയായിരുന്നു. കരുണാകരൻ അനുസ്മരണം കൊല്ലം: കെ. കരുണാകരൻ ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡൻറ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ, വിചാർ വിഭാഗ് ഭാരവാഹികളായ പ്രഫ. സാം പനകുന്നേൽ, ജോൺസൺ വൈദ്യൻ, ശശി ഉദയഭാനു, ആർ.സുമിത്ര, ബി.രാമാനുജൻപിള്ള, വെളിയം ജയചന്ദ്രൻ, പ്രഫ. പെട്രീഷ ജോൺ, സാജു നല്ലേപറമ്പിൽ, സി.പി. ബാബു, പി. പ്രഭാകരൻ, ആർ.രാമചന്ദ്രൻപിള്ള, ആസാദ് അഷ്ടമുടി തുടങ്ങിയവർ സംസാരിച്ചു.
Next Story