Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTവണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണം പൂർത്തിയായി, കുറ്റപത്രം 13ന്
text_fieldsbookmark_border
ജൂൺ 30നാണ് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് കുമളി: ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നര മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. ഇൗ മാസം 13 ന് തൊടുപുഴ പോക്സോ കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക. കഴിഞ്ഞ ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം. തൊട്ടടുത്ത ദിവസം സമീപ വാസിയായ അർജുൻ (22) എന്ന യുവാവ് അറസ്റ്റിലായി. കൊല്ലപ്പെട്ട ബാലികയ്ക്ക് മിഠായി വാങ്ങി നൽകി പലതവണ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്ന ദിവസം പീഡനത്തിനിടെ അബോധാവസ്ഥയിലായ കുട്ടിയെ പ്രതി ഷാളിൽ കുരുക്കി കെട്ടി തൂക്കുകയായിരുന്നു. ഷാൾ കഴുത്തിൽ മുറുകുന്നതിനിടെ കണ്ണ് തുറന്ന കുട്ടിയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി മുറിയുടെ ജനാല വഴി പുറത്തിറങ്ങി രക്ഷപ്പെട്ടു. അന്വേഷണത്തിൻെറ ഭാഗമായി മിഠായി വാങ്ങിയ സ്ഥാപനം, സ്കൂൾ ഉൾെപ്പടെ വിവിധ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിദഗ്ധരുടെ കണ്ടെത്തലുകളും പ്രതിയുടെ കുറ്റകൃത്യത്തിന് തെളിവായി. വണ്ടിപ്പെരിയാർ ഇൻസ് പെക്ടർ ടി.ഡി.സുനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ ജമാൽ, എ.എസ്.ഐ.സുനിൽ, പൊലീസുകാരായ മുഹമ്മദ്ഷാ, ഷിജു എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story