Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:29 AM IST Updated On
date_range 11 Jun 2022 5:29 AM ISTഗ്രന്ഥശാല പ്രവർത്തകരുടെ സംഗമം 13ന്
text_fieldsbookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ലൈബ്രറി പ്രവർത്തക സംഗമം തലസ്ഥാനത്ത് സംഘടിപ്പിക്കും. ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 13ന് രാവിലെ 10 മുതൽ നടക്കുന്ന സംഗമം ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളുടെ പഞ്ചായത്തുതല കൺവീനർമാർ മുതലുള്ള 1500 പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നതെന്ന് സ്വാഗത സംഘം ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റത്തിൽ വ്യക്തമായ പങ്കുവഹിച്ച ഗ്രന്ഥശാലകളുടെ പ്രവർത്തനം കാലോചിതമായി മാറ്റം വരുത്തേണ്ടതുണ്ടെന്നും അതിനുവേണ്ടി തയാറാക്കിയ 'മുന്നേറ്റം 25' നയരേഖയുടെ അവതരണവും ഉദ്ഘാടനാനന്തരം അവതരിപ്പിക്കും. എല്ലാ തദ്ദേശഭരണ വാർഡുകളിലും ഒരു ലൈബ്രറിയെന്ന ലക്ഷ്യവും മുന്നേറ്റത്തിന്‍റെ ഭാഗമായി നടപ്പാക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, ഗതാഗത മന്ത്രി ആന്‍റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചക്ക് രണ്ടുമുതൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കൺവീനർ ബി.പി. മുരളിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story