Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:37 AM IST Updated On
date_range 7 April 2022 5:37 AM ISTശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന് 128.23 കോടിയുടെ ബജറ്റ്
text_fieldsbookmark_border
വർക്കല: . ബജറ്റ് ഐകകണ്ഠ്യേന പാസായി. 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം ട്രസ്റ്റ് യോഗത്തിൽ അവതരിപ്പിച്ചത്. 128.23 കോടി രൂപ വരവും 127.92 കോടി രൂപ ചെലവും 31 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അവതരിപ്പിച്ചത്. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷതവഹിച്ചു. ട്രസ്റ്റിലെ 43 സന്യാസിമാർ പങ്കെടുത്ത യോഗം ഐകകണ്ഠ്യേനയാണ് ബജറ്റ് പാസാക്കിയത്. ബ്രഹ്മ വിദ്യാലയ കനക ജൂബിലി, ശിവഗിരി തീർഥാടനം നവതി ആഘോഷങ്ങൾ ഒരുവർഷം നീളുന്ന പരിപാടികളോടെ ആചരിക്കുമെന്നും ബ്രഹ്മ വിദ്യാലയ വികസനത്തിന് അഞ്ചുകോടി ചെലവിടുമെന്നും ബജറ്റ് പ്രസംഗത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
