Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന്​ 1.24 കോടി നഷ്‌ടപരിഹാരം

text_fields
bookmark_border
തിരുവനന്തപുരം: വിവാഹ നിശ്ചയത്തിനു പോയി മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിൽ മരിച്ച സേഫ്റ്റി ഓഫിസറായ യുവാവിന്‍റെ കുടുംബത്തിന്​ ഒരു കോടി 24 ലക്ഷം രൂപ നഷ്‌ടപരിഹാരം​. ഖത്തറിലെ ബൂം കൺസ്ട്രക്ഷൻ കമ്പനി സേഫ്റ്റി ഓഫിസറായിരുന്ന തിരുവനന്തപുരം മലയിൻകീഴ് ഗീത ഭവനിൽ സുന്ദരേശൻ നായരുടെ മകൻ ജി.എസ്​. അരവിന്ദാണ്​ (29) അപകടത്തിൽ മരിച്ചത്​. നഷ്‌ടപരിഹാര തുകയോടൊപ്പം ഏഴു​ ശതമാനം പലിശ കൂടി ഇൻഷുറൻസ് കമ്പനി നൽകണമെന്ന്​ തിരുവനന്തപുരം മോട്ടോർ ആക്സിഡന്‍റ്​ ക്ലെയിം കോടതി ഉത്തരവിട്ടു. 2017 ആഗസ്റ്റ് 24ന്​ തൃശൂരിൽ വിവാഹ നിശ്ചയത്തിനു പോയി വീട്ടിലേക്ക്​ മടങ്ങുമ്പോഴായിരുന്നു അപകടം​. രാത്രി 10.45നു കഴക്കൂട്ടം ഭാഗത്തുനിന്ന്​ ചാക്കയിലേക്കുള്ള വഴിയിൽ എം.ജി.എം സ്‌കൂളിന് സമീപം അശ്രദ്ധമായി റോഡിൽ പാർക്ക് ചെയ്‌ത ലോറിയുമായി അരവിന്ദിന്‍റെ കാർ ഇടിക്കുകയായിരുന്നു. ഏഴുദിവസം ചികിത്സയിലായിരുന്ന അരവിന്ദ് ആഗസ്റ്റ് 31ന്​ മരിച്ചു. കാറിലുണ്ടായിരുന്ന മാതാപിതാക്കളും സഹോദരനും രക്ഷപ്പെട്ടു. വിദേശത്ത്​ മികച്ച ജോലിയുണ്ടായിരുന്ന യുവാവിന്‍റെ ജീവനാണ്​ അലക്ഷ്യമായി ലോറി പാർക്ക്​ ചെയ്തത്​ മൂലം നഷ്ടപ്പെട്ടതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. അരവിന്ദിനുവേണ്ടി അഡ്വ. ഹെൻട്രി തോമസ്, അഡ്വ. സർജിൻ തോമസ്, അഡ്വ. ആശ സർജിൻ എന്നിവർ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story