Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:34 AM IST Updated On
date_range 22 Jun 2022 5:34 AM ISTമുഴുവൻ മാർക്കുകാരിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്നത് സിവിൽ സർവിസ് *കാർമൽ സ്കൂളിൽ നാലുപേർക്ക് 1200
text_fieldsbookmark_border
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ മുഴുവൻ മാർക്കും നേടിയ മിടുക്കരിൽ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം സിവിൽ സർവിസ്. ബിരുദത്തിന് പിന്നാലേ സിവിൽ സർവിസിന് തയാറെടുക്കാനാണ് മിക്കവരും ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം കാർമൽ ഹയർസെക്കന്‍ഡറി സ്കൂളിലെ മൂന്നു മിടുക്കികൾ ഇക്കുറി 1200ൽ 1200 മാർക്കും നേടി. ഹൃദയ ഹനീഷ്, പ്രിൻസി കെ. സെബാസ്റ്റ്യൻ, സൗപർണിക എസ് എന്നിവർ. ഹ്യൂമാനിറ്റീസിൽ മുഴുവൻ മാർക്കും നേടിയ പ്രിൻസി കെ. സെബാസ്റ്റ്യൻ വലിയവിള കാരക്കാട്ടിൽ വീട്ടിൽ എം. സെബാസ്റ്റ്യന്‍റെയും (മണ്ണന്തല ഗവ. പ്രസിലെ ഉദ്യോഗസ്ഥൻ) കവിതയുടെയും മകളാണ്. പേയാട് സ്കൂളിൽ 10ാം ക്ലാസ് വരെ പഠിച്ച പ്രിൻസി ഹയർസെക്കൻഡറിയിൽ ഹ്യൂമാനിറ്റീസ് പഠിക്കാനായാണ് കാർമലിലേക്ക് വന്നത്. ഡിഗ്രിക്ക് പൊളിറ്റിക്സ് മെയിൻ എടുത്ത് പഠിച്ച് സിവിൽ സർവിസാണ് ഈ മിടുക്കിയുടെ ലക്ഷ്യം. കാർമൽ സ്കൂളിലെതന്നെ ഹൃദയ ഹനീഷ് സയൻസിലാണ് മുഴുവൻ മാർക്കും നേടിയത്. ഹോമിയോപതി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ ഹനീഷിന്‍റെയും സെക്രട്ടേറിയറ്റിലെ ഫിനാൻസ് അണ്ടർ സെക്രട്ടറി ഇന്ദുവിന്‍റെയും മകളാണ്. ഇംഗ്ലീഷ് മെയിൻ എടുത്ത് ബിരുദ പഠനത്തിന് ചേരാണ് ഹൃദയ ഉദ്ദേശിക്കുന്നത്. സിവിൽ സർവിസാണ് ലക്ഷ്യം. പുളിയറക്കോണം അലൈറ്റി ശിശിരത്തിൽ ആർ. ഷിബുകുമാറിന്‍റെയും ശ്യാരി കെ. നായരുടെയും മകളാണ് കാർമലിൽ നിന്നും കൊമേഴ്സിൽ മുഴുവൻ മാർക്കും നേടിയ സൗപർണിക എസ്. 10ാം ക്ലാസ് വരെ സെന്‍റ് ശാന്തൽ സ്കൂളിലായിരുന്നു. ടെറുമോ പെൻപോൾ ഉദ്യോഗസ്ഥനാണ് പിതാവ്. പട്ടം ഗേൾസ് സ്കൂളിലെ ഹാർദ എം.എൽ മുഴുവൻ മാർക്കും നേടി സ്കൂളിന്‍റെ അഭിമാനമായി. പാലോട് പേരയം പാലുവള്ളി സാന്ത്വനത്തിൽ കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് ടി. മുരളീധരന്‍റെയും ഇടവട്ടം ബി.ആർ.എം ഹൈസ്കൂൾ അധ്യാപിക ലീന എ.പിയുടെയും മകളാണ് ഹാർദ. പേരയം സ്കൂളിലാണ് 10ാം ക്ലാസ് വരെ പഠിച്ചത്. സിവിൽ സർവിസാണ് ഹാർദയുടെ ലക്ഷ്യം. പൊളിറ്റിക്സ് മെയിൻ എടുത്ത് ഡിഗ്രിക്ക് ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story