Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:35 AM IST Updated On
date_range 28 March 2022 5:35 AM ISTശ്രീ നാരായണഗുരു ഓപണ്‍ സര്‍വകലാശാലയിൽ 12 ബിരുദ കോഴ്സുകൾ; ആസ്ഥാന മന്ദിരവും ഇക്കൊല്ലം
text_fieldsbookmark_border
കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ 12 ബിരുദ കോഴ്‌സും അഞ്ച് പി.ജി കോഴ്‌സും തുടങ്ങുന്നതിനും ഇക്കൊല്ലം തന്നെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനും തുക വകയിരുത്തിയ ബജറ്റിന് അംഗീകാരം. സർവകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83.49 കോടി വരവും 90.58 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിേക്കറ്റ് അംഗവും ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനറുമായ ബിജു കെ. മാത്യു അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷ അധ്യക്ഷത വഹിച്ചു. കോഴ്‌സ് നടത്തിപ്പിനും യു.ജി.സി അംഗീകാരത്തിനും ഇതര അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 1.50 കോടി രൂപ നീക്കിെവച്ചു. തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പട്ടിക തയാറാക്കാനുള്ള വിദഗ്ധ സമിതി രൂപവത്കരണം തുടങ്ങിയവക്ക് 10 ലക്ഷം രൂപ വിനിയോഗിക്കും. ആസ്ഥാനമന്ദിരം നിര്‍മാണത്തിനുള്ള സ്ഥലത്തിന് 35 കോടി രൂപയും കെട്ടിട നിര്‍മാണത്തിന് ആദ്യ ഗഡുവായി 10 കോടി രൂപയും നീക്കിെവച്ചു. വെള്ളയിട്ടമ്പലത്ത് തുടങ്ങുന്ന അക്കാദമിക് ബ്ലോക്കിലെ സംവിധാനങ്ങളായ ലൈബ്രറിക്ക് ഒരു കോടി, കമ്പ്യൂട്ടര്‍ സെന്‍ററിന് 40 ലക്ഷം, വെര്‍ച്വല്‍ സ്റ്റുഡിയോ പ്രൊഡക്ഷന്‍ ഒരു കോടി, റിപ്രോഗ്രഫിക് സെന്‍ററിന് 50 ലക്ഷം, കമ്പ്യൂട്ടര്‍വത്കരണത്തിന് 40 ലക്ഷം, മറ്റ് ജില്ലകളിലെ കേന്ദ്രങ്ങള്‍ക്കായി 1.60 കോടി എന്നിങ്ങനെ വകയിരുത്തി. അതിനൂതന സോഫ്റ്റ്‌വെയറിന് രണ്ട് കോടി രൂപയും നീക്കിെവച്ചു. പ്രോ വൈസ് ചാന്‍സലര്‍ എസ്.വി. സുധീര്‍, സിന്‍ഡിേക്കറ്റ് അംഗങ്ങളായ ഡോ. കെ. ശ്രീവത്സന്‍, ഡോ. എം. ജയപ്രകാശ്, എ. നിസാമുദ്ദീന്‍ കായിക്കര, ഡോ. ടി.എം. വിജയന്‍, ഡോ. എ. പസിലത്തില്‍, ഡോ. സി. ഉദയകല, ഡോ. എം. ജയമോഹന്‍, ഫിനാന്‍സ് ഓഫിസര്‍ വി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story