Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന്​ വർഷത്തിനിടെ...

മൂന്ന്​ വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 1050 കൊലപാതകങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: കഴിഞ്ഞ . 2019 മുതൽ 2022 മാർച്ച് എട്ട്​ വരെയുള്ള പൊലീസിന്‍റെ കണക്കാണിത്. കൊലപാതകങ്ങളും സംഘടിത ആക്രമണങ്ങളും ഇക്കാലയളവിൽ വർധിച്ചു​​. 2019ൽ 323, 2020ൽ 306, 2021ൽ 337, ഈവർഷം മാർച്ച്​ എട്ട്​ വരെ 75 കൊലപാതകങ്ങളാണ് നടന്നത്​​. 1019 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2019ൽ 308, 2020ൽ 305, 2021ൽ 336, ഈവർഷം മാർച്ച്​ എട്ട്​ വരെ 70 കേസുകളും​ രജിസ്റ്റർ ചെയ്തു. സംഘടിത ആക്രമണങ്ങളിൽ 83 പേർ കൊല്ലപ്പെട്ടു. ജയിലിൽനിന്ന് പരോളിലിറങ്ങിയ രണ്ടുപേർ കൊലപാതക കേസുകളിൽ പ്രതികളായി. തിരുവനന്തപുരം റൂറൽ പൊലീസാണ് കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തത് -104. രണ്ടാമത് പാലക്കാടാണ്​- 81​. കൂടുതൽ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107. ഒറ്റക്ക്​ താമസിക്കുന്നവരും വയോധികരുമായ 38 പേർ ഇക്കാലയളവിൽ കൊല്ലപ്പെട്ടു. 2019ൽ എട്ട്​, 2020ൽ 11, '21ൽ 14, 2022 മാർച്ച്​ വരെ അഞ്ച്​ പേരാണ്​ മരിച്ചത്​. മലപ്പുറത്താണ് കൂടുതൽ പേർ മരിച്ചത്-12​. വധശ്രമക്കേസുകളിലും വർധനയുണ്ട്​. 2019ൽ 729, '20ൽ 610, '21 ൽ 606, ഈവർഷം മാർച്ച്​ വരെ 125 എന്നിങ്ങനെയാണ്​ കണക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story