Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോലിക്കൊപ്പം പഠനവും:...

ജോലിക്കൊപ്പം പഠനവും: മനോജ് മാധവിന് 105​െൻറ തിളക്കം

text_fields
bookmark_border
ജോലിക്കൊപ്പം പഠനവും: മനോജ് മാധവിന് 105​ൻെറ തിളക്കം വട്ടിയൂർക്കാവ്: ജോലിക്കൊപ്പം പഠനവും തുടർന്ന മനോജ് മാധവിന്​ സിവിൽ സർവിസിൽ 105ാം റാങ്ക്. വട്ടിയൂർക്കാവ് തിട്ടമംഗലം പ്രശാന്തിയിൽ മനോജ് മാധവ് (26) ജോലിക്കൊപ്പം പഠനവും തുടരുകയായിരുന്നു. കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന്​ കെമിക്കൽ എൻജിനീയറിങ്​ പൂർത്തിയാക്കിയ മനോജ് അമേരിക്കൻ ഇൻറർനാഷനൽ ഗ്രൂപ്പി​ൻെറ ബംഗളൂരു ഓഫിസിൽ റിസ്ക് എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ്​ സിവിൽ സർവിസ് നേട്ടം. സഹകരണ ഓഡിറ്റ് വകുപ്പിൽ അസിസ്​റ്റൻറ് ഡയറക്ടറായി വിരമിച്ച ശ്രീകുമാരൻ നായർ പിതാവും ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിലെ അധ്യാപിക രജനീ ദേവി മാതാവുമാണ്. സഹോദരി ദേവിക രാജീവ് ഗാന്ധി സൻെറർ ഫോർ ബയോടെക്നോളജിയിൽ ഡിസീസ് ബയോളജി രണ്ടാംവർഷ എം.എസ്​സി വിദ്യാർഥിനിയാണ്. IMG-20200804-WA0132 ചിത്രം: മനോജ് മാധവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story