Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മ തീ കൊളുത്തി മരിച്ചു; ഭർത്താവ് അറസ്റ്റിൽ
text_fieldsbookmark_border
സംഗീത
അഞ്ചൽ: കുടുംബ വഴക്കിനെത്തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഏരൂർ അയിലറയിൽ കൈവല്യത്തിൽ സംഗീതയാണ് (42) പൊള്ളലേറ്റു മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു മാസത്തോളമായി സംഗീത കുടുംബവീട്ടിലായിരുന്നു താമസം. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അയിലറയിലെ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി പത്തോടെ ഇരുവരും വാക്കേറ്റമുണ്ടായി. ഹരികുമാർ സംഗീതയെ മർദിച്ചു. തുടർന്ന് അടുക്കളയിലിരുന്ന മണ്ണെണ്ണയെടുത്ത് വീടിന്‍റെ പിന്നിലെത്തിയ ശേഷം ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഹരികുമാറും പ്ലസ് ടു വിദ്യാർഥിയായ മകനും പരിസരവാസികളും ചേർന്ന് തീ കെടുത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൺപത് ശതമാനത്തിലധികം പൊള്ളലേറ്റ സംഗീതയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ച മൂന്നോടെ മരിച്ചു. ആശുപത്രിയിൽ ഡോക്ടർമാർ സംഗീതയിൽ നിന്നുമെടുത്ത മൊഴിയിൽ താൻ സ്വയം ചെയ്തതാണെന്നും കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും അറിയിച്ചിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഹരികുമാറിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

