Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുരുക്കുംപുഴയിൽ...

മുരുക്കുംപുഴയിൽ ഫലകപ്രതിഷ്ഠയുടെ 101ാം വാർഷിക സ്മാരകമന്ദിരം

text_fields
bookmark_border
മുരുക്കുംപുഴ: ശ്രീനാരായണഗുരു മുരുക്കുംപുഴയിൽ സ്ഥാപിച്ച സത്യം, ധർമം, ദയ, ശാന്തി എന്ന്​ ആലേഖനം ചെയ്ത ഫലകപ്രതിഷ്ഠയുടെ 101ാം വാർഷികദിനത്തോടനുബന്ധിച്ച്​ വാർഷിക സ്മാരകമായി സാംസ്കാരിക നിലയവും അത്യാധുനിക വായനശാലയും സ്​ഥാപിക്കാനും സ്മരണിക പ്രസിദ്ധീകരിക്കാനും മുരുക്കുംപുഴയിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ ഗാന്ധി പീസ്​ ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായി ശിവഗിരി ധർമസംഘം ട്രസ്റ്റ്​ പ്രസിഡന്‍റ്​ സ്വാമി സച്ചിദാനന്ദ, ലാറ്റിൻ കാത്തലിക്​ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ എച്ച്​. പെരേര, പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി, ഗാന്ധി പീസ്​ ഫൗണ്ടേഷൻ വൈസ്​ ചെയർമാൻ ഡോ. പി. വിശ്വനാഥൻനായർ, ഡോ. ജെ. മഹിളാമണി എന്നിവരെയും പ്രസിഡന്‍റായി മുരുക്കുംപുഴ സി. രാജേന്ദ്രനും വൈസ്​ പ്രസിഡന്‍റുമാരായി ഫ്രാൻസിസ്​ ഏണസ്റ്റ്​, ബി. മനോജ്​, എം. നസീർ, മേഴ്​സി ​േജാസഫ്​ എന്നിവരെയും സെക്രട്ടറിയായി എ. ലാൽസലാമിനെയും ജോയന്‍റ്​ സെക്രട്ടറിമാരായി സെയിഫ്​ഖാൻ, സി. രാജലാൽ, വിപിൻ മിരാൻഡ, സുമ എസ്​ എന്നിവരെയും ട്രഷററായി ടി. ജയപ്രസാദിനെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story