Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാനത്ത്​ 10,000...

തലസ്ഥാനത്ത്​ 10,000 കോൺഗ്രസ്​ യൂനിറ്റ്​ രൂപവത്​കരിക്കും

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ പാർട്ടിയുടെ 10,000 യൂനിറ്റുകൾ രൂപവത്​കരിക്കാൻ ജില്ല കോൺഗ്രസ്​ നേതൃയോഗം തീരുമാനിച്ചു. ഇതുവരെ ഏകദിന ശിൽപശാലകൾ പൂർത്തിയാക്കിയ 135 മണ്ഡലങ്ങളിലാണ് യൂനിറ്റ്​ രൂപവത്​കരിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ അതിർത്തിയിൽ യൂനിറ്റ് രൂപവത്​കരണത്തിന് ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെ സീനിയർ നേതാക്കൾക്ക് ചുമതല നൽകി. പ്രസിഡന്‍റ്​ പാലോട് രവി അധ്യക്ഷത വഹിച്ചു. എൻ. ശക്തൻ, വി.എസ്.​ ശിവകുമാർ, എം.ആർ. രഘുചന്ദ്രബാൽ, എം. വിൻസന്‍റ്​ എം.എൽ.എ, വർക്കല കഹാർ, ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ്, ജി.എസ്.​ ബാബു, ജി. സുബോധൻ, കെ.മോഹൻകുമാർ, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ആർ. സെൽവരാജ്, പി.കെ. വേണുഗോപാൽ, സുധീർ ഷാ പാലോട് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story