Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​പെഷൽ റൂൾസിന്​...

സ്​പെഷൽ റൂൾസിന്​ കർമസേന; കോളജ്​, ഹയർ സെക്കൻഡറിയിൽ 1,000 തസ്​തിക

text_fields
bookmark_border
തിരുവനന്തപുരം: പി.എസ്‌.സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷല്‍ റൂള്‍സ് ഉണ്ടാക്കാനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ സൃഷ്​ടിക്കുക നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തിലെന്ന്​ മുഖ്യമന്ത്രി. ഈ സ്ഥാപനങ്ങളുടെ സ്‌പെഷല്‍ റൂള്‍സിന് നൂറ്​ ദിനത്തിനുള്ളിൽ അവസാനരൂപം നല്‍കും. സ്‌പെഷല്‍ റൂള്‍സി​ൻെറ അപാകംമൂലം നിയമനം നടക്കാത്ത സ്ഥിതി പരിഹരിക്കണമെന്നത് ഉദ്യോഗാർഥികളുടെ ആവശ്യമാണ്. നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ കണക്ക് ഇതിൽ ഉള്‍പ്പെട്ടിട്ടില്ല. 100 ദിവസത്തിനുള്ളില്‍ കോളജ്, ഹയര്‍ സെക്കൻഡറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്​ടിക്കും. അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും. 250 തദ്ദേശ സ്ഥാപനങ്ങള്‍ നൂറ്​ ദിനത്തിനുള്ളിൽ സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും. ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം ഇൗ കാലയളവിൽ നടക്കും. ശംഖുംമുഖം തീരദേശ റോഡി​ൻെറ പുനരുദ്ധാരണ പ്രവര്‍ത്തനത്തി​ൻെറ ഉദ്ഘാടനവും നൂറ്​ ദിനത്തിനുള്ളില്‍. 2021 ഫെബ്രുവരിക്കു മുമ്പ്​ പൂര്‍ത്തീകരിക്കും.
Show Full Article
Next Story