Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോർട്ടികോർപ് പുതിയ...

ഹോർട്ടികോർപ് പുതിയ 1000 ഔട്ട്​ലെറ്റുകൾ തുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: നാടൻ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനും വിൽപനക്കുമായി പുതിയ 1000 ഹോർട്ടി സ്​റ്റോറുകളുമായി ഹോർട്ടികോർപ്. നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന നിലയിൽ വിപുലമായ ഹോർട്ടി ബസാർ ആരംഭിക്കാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അനക്സ്​ ഹാളിൽ ചേർന്ന യോഗം പ്രവർത്തനങ്ങൾക്ക് രൂപംനൽകി. ഹോർട്ടികോർപ് ചെയർമാൻ അഡ്വ.എസ്.​ വേണുഗോപാലി‍ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്ത് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയിലൂടെ ഉൽപാദനം വർധിപ്പിക്കുമ്പോൾ കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിൽപന നടത്തി കർഷകരെ സഹായിക്കാൻ സജ്ജമാകണമെന്ന് മന്ത്രി പറഞ്ഞു. ഹോർട്ടി ബസാർ, ഹോർട്ടി സ്​റ്റോറുകൾ എന്നിവക്ക്​ പുറമേ ഗുണനിലവാരമുള്ള ഫലവൃക്ഷത്തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ അഗ്രി ഫാമുകൾ ഫ്രാഞ്ചൈസി വ്യവസ്​ഥയിൽ ആരംഭിക്കാനും തേൻ വിൽപനക്കായി ഹണി ബങ്കുകൾ സ്​ഥാപിക്കാനും തീരുമാനിച്ചു. ഹോർട്ടികോർപ്പി‍ൻെറ പുതിയ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കൃഷിവകുപ്പ് സെക്രട്ടറി അലി അസ്​ഗർ പാഷ​, ഹോർട്ടികോർപ് എം.ഡി ജെ. സജീവ് എന്നിവരും ഹോർട്ടികോർപ് ഉദ്യോഗസ്​ഥരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story