Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:32 AM IST Updated On
date_range 6 May 2022 5:32 AM ISTതൊഴിൽമേള 10ന്
text_fieldsbookmark_border
തിരുവനന്തപുരം: അനെർട്ടിൻെറ പരിശീലനം നേടിയ ഇലക്ട്രീഷ്യൻമാർക്കായി മേയ് 10ന് തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളജിലാണ് തൊഴിൽമേള. സൗരോർജ മേഖലയിലുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യൻമാർക്കാണ് അവസരം. www.anert.gov.in ലിങ്കിൽ രജിസ്റ്റർ ചെയ്യണം. േഫാൺ: 9188119431. പൂവൻകോഴിക്കുഞ്ഞുങ്ങൾ വിൽപനക്ക് തിരുവനന്തപുരം: ഒരുദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ അഞ്ചുരൂപ നിരക്കിൽ പൗൾട്രി വികസന കോർപറേഷൻെറ കൊട്ടിയം ഹാമിൽ ലഭിക്കും. ഫോൺ: 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) നമ്പറുകളിൽ ബന്ധപ്പെടണം. സമയം രാവിലെ 10 മുതൽ അഞ്ചുവരെ. പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ കേസെടുത്തു തിരുവനന്തപുരം: ജില്ലയിലെ കെ.പി.എം.എസ് ശാഖ അംഗവും ഓട്ടോ ഡ്രൈവറുമായ ആർ. കുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് കമീഷൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story