Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightന്യായവില 10...

ന്യായവില 10 വർഷംകൊണ്ട് ഇരട്ടിയായി, ഭൂമിയുടെ ക്ലാസിഫിക്കേഷൻ ഇപ്പോഴും 10 വർഷം മുമ്പുള്ള അവസ്​ഥയിൽ

text_fields
bookmark_border
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 10 വർഷം കൊണ്ട് ഇരട്ടിയായി; എന്നാൽ ഭൂമിയുടെ ക്ലാസിഫിക്കേഷൻ ഇപ്പോഴും 10 വർഷം മുമ്പുള്ള അവസ്​ഥയിൽ. 2010 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ന്യായവില പട്ടികയിൽ വാഹന ഗതാഗത സൗകര്യമില്ലാത്ത വസ്​തുവിന് ഒരു ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നത് നിലവിൽ രണ്ടു ലക്ഷമായി. ക്ലാസിഫിക്കേഷൻ ഇപ്പോഴും വാഹന ഗതാഗത സൗകര്യമില്ലെന്ന പട്ടികയിലാണ്. ഈ ഭൂമി വാഹന ഗതാഗത സൗകര്യമുണ്ടെങ്കിൽ കൈമാറ്റം രജിസ്​റ്റർ ചെയ്യേണ്ടതിന് ഇരട്ടി വില (നാലു ലക്ഷം) നിശ്ചയിച്ച് സ്​റ്റാമ്പ് ഡ്യൂട്ടി വേണമെന്ന ചില രജിസ്​റ്ററിങ് ഉദ്യോഗസ്​ഥരുടെ നിർദേശം സംസ്​ഥാനത്തെ ഭൂമികൈമാറ്റ രജിസ്​േട്രഷൻ താളം തെറ്റിക്കുന്നു. ന്യായവില കൂട്ടിയപ്പോൾ കുറ്റമറ്റ രീതിയിൽ ഭൂമിയുടെ ക്ലാസിഫിക്കേഷൻ നിശ്ചയിക്കാത്തത് രജിസ്​റ്ററിങ് ഉദ്യോഗസ്​ഥർക്ക് ചാകരയാകുന്നു. ഹൈവേ റോഡിന്​ മുന്നിലുള്ളതും പട്ടണങ്ങളിലുള്ളതും ഗ്രാമങ്ങളിലുള്ളതുമൊക്കെ ഒരുപോലെയാണ് ന്യായവില കൂട്ടിയത്. ഹൈവേയിലും പട്ടണങ്ങളിലുമുള്ള ഭൂമിക്ക് വിപണിവില വർധിച്ചെങ്കിലും ഗ്രാമങ്ങളിലെ ഭൂമിക്ക് വിപണിവില കുറയുകയാണുണ്ടായത്. ഭൂനികുതി അടയ്ക്കുന്നതും അവകാശ രേഖകളെല്ലാമുള്ളതുമായ സ്വകാര്യഭൂമി സർക്കാർ ഭൂമിയെന്നുവരെയുള്ള ന്യായവില രജിസ്​റ്ററിൽ തെറ്റുകളുടെ പരമ്പരയാണ്. ഇതുകാരണം മക്കൾക്കുപോലും വസ്​തു കൈമാറ്റം രജിസ്​റ്റർ ചെയ്തുകൊടുക്കാനാകാത്ത നിരവധി കുടുംബങ്ങളുണ്ട്. നോട്ട്​ അസാധുവാക്കലും കോവിഡും ഭൂമിയുടെ വിൽപന പകുതിയിലേറെ കുറച്ചിട്ടും അന്യായവില നിശ്ചയിച്ച് സ്​റ്റാമ്പ് ഡ്യൂട്ടി ചുമത്താനാണ്​ രജിസ്​റ്ററിങ് ഉദ്യോഗസ്​ഥർ ആധാരമെഴുത്തുകാർക്ക് നിർദേശം നൽകിയത്. നിലവിലുള്ള ഭൂമിയുടെ ന്യായവില അസാധുവാക്കി പുതുക്കി നിശ്ചയിക്കുന്നതിനായി രണ്ടുവർഷം മുമ്പ്​ പദ്ധതി തയാറാക്കിയെങ്കിലും അത് പാളി. ജോലിഭാരം വർധിക്കുമെന്ന ജീവനക്കാരുടെ പരാതി ശക്തമായതോടെ റവന്യൂ വകുപ്പ് സർക്കാർ അനുകൂല സംഘടനയിലെ സമ്മർദത്തെ തുടർന്ന് സർക്കാർ ന്യായവില പുതുക്കി നിശ്ചയിക്കുന്നത് നിർത്തി​െവക്കുകയായിരുന്നു. നിലവിലുള്ള ന്യായവില പട്ടികയിൽ മിക്ക വില്ലേജുകളിലും പൂർണമായും ന്യായവില നിശ്ചയിച്ചിട്ടില്ല. നിരവധി വില്ലേജുകളിൽ നൂറുകണക്കിന് സർവേ നമ്പറുകൾ ന്യായവില പട്ടികയിൽ കാണാനില്ല. എസ്​. വിനോദ് ചിത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story