Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:02 AM IST Updated On
date_range 5 Aug 2022 1:02 AM ISTനിയമസഭ മ്യൂസിയത്തിന്റെ ഓഡിയോ-വിഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം 10 മുതൽ
text_fieldsbookmark_border
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി ഈ മാസം 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ (പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ) നിയമസഭ മ്യൂസിയത്തിന്റെയും നിയമസഭാ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഓഡിയോ-വിഡിയോ-ഫോട്ടോ പുസ്തക പ്രദർശനം നിയമസഭ സമുച്ചയത്തിന് മുൻവശത്ത് സംഘടിപ്പിക്കും. പ്രദർശനത്തിനെത്തുന്ന സന്ദർശകർക്ക് നിയമസഭ റിസപ്ഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പാസ് വഴി പ്രദർശന ഹാളിൽ പ്രവേശിക്കാം. പ്രദർശനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് നിയമസഭാ ചേംബറും നിയമസഭ മ്യൂസിയവും സന്ദർശിക്കാം. എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫിസിൽ ആഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന േഡറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471 2560333.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story