Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:28 AM IST Updated On
date_range 1 March 2022 5:28 AM ISTചവറ സപ്ലിമെന്‍റ് 1
text_fieldsbookmark_border
നന്മയായി നെറ്റിയാട് തേവലക്കര ബാദുഷ ഗാന്ധിജിയുടെ പാദമുദ്രയേറ്റ നാടെന്ന ഖ്യാതി സ്വന്തമാക്കിയ ഗ്രാമമാണ് പന്മന. നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥലമായ ആശ്രമം സ്ഥിതിചെയ്യുന്ന പന്മന പഞ്ചായത്തിൽ, ജീവകാരുണ്യ പ്രവർത്തനത്തിൽ നന്മയുടെ അടയാളപ്പെടുത്തലുമായി 'നെറ്റിയാട് പൗരസമിതി'. ഈ സംഘടനയുടെ കൈയൊപ്പ് ചാർത്താത്ത ജീവകാരുണ്യപ്രവർത്തനങ്ങളൊന്നും അഞ്ചുമനകളുടെ നാട്ടിലും സമീപപ്രദേശങ്ങളിലും നടക്കാറില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി നാടിന്‍റെ നൊമ്പരങ്ങളിൽ കരം ചേർത്ത് സേവന സന്നദ്ധരായ ഒരുകൂട്ടം സേവന നല്ല മനസ്സുകളുടെ കൂട്ടായ്മയാണ് നെറ്റിയാട് പൗരസമിതി. സ്വന്തമായി ഓഫിസ് പോലുമില്ലാത്ത ഈ സന്നദ്ധപ്രവർത്തകർക്ക് നെറ്റിയാട് ജങ്ഷനെന്ന ഗ്രാമം തന്നെയാണ് ആസ്ഥാനം. .......................................................................... ചെറുതിരി നാളമായ് ദേശീയപാതയിൽ ചവറ കെ.എം.എം.എൽ ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ട് പൈപ്പ് റോഡ് വഴി എത്തിയാൽ നാലും കൂടുന്ന സ്ഥലമാണ് നെറ്റിയാട് ജങ്ഷൻ. ഗ്രാമത്തിൽ ചെറുതിരി നാളമായ് 1999ൽ തുടക്കമിട്ട സാമൂഹിക സംഘടനയാണ് നെറ്റിയാട് പൗരസമിതി. കാൽ നൂറ്റാണ്ടുകൾക്കിപ്പുറം ആ ഗ്രാമവും കടന്ന് നാടിന്‍റെ കെടാവിളക്കായി ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വെളിച്ചം പകരുകയാണ് ഈ കൂട്ടായ്മ. നാട്ടിലെ അശരണർക്ക് ആശ്വാസമാകുകയാണ്. ജീവകാരുണ്യ പ്രവർത്തനം, സാംസ്കാരിക ആഘോഷങ്ങൾ, ദേശീയ ആഘോഷങ്ങൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, മെഡിക്കൽ, രക്തദാന ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികളാണ് പൊതു ജനപങ്കാളിത്തത്തോടെ നടത്തിവരുന്നത്. ................................................................... സേവനങ്ങളിൽ ചിലത് കാൻസർ രോഗികൾക്കൊരു സാന്ത്വനം നെറ്റിയാട് പൗരസമിതി കാൻസർ രോഗികൾക്കായി രൂപവത്കരിച്ച പദ്ധതി. കരുനാഗപ്പള്ളി താലൂക്കിലെ നിർധനരായ നൂറ്റിയമ്പതില്പരം നിരാലംബരായ കാൻസർ രോഗികൾക്ക് പോഷകാഹാര കിറ്റുകൾ നൽകി ആദ്യ കാരുണ്യസ്പർശത്തിന് തുടക്കം കുറിച്ചു. താലോലം നിർധന വിധവകളുടെ മക്കൾക്ക് പോഷകാഹാര കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതി. പന്മന പഞ്ചായത്തിലെ ഇരുനൂറിലധികം കുട്ടികൾക്കാണ് ഇതു വഴി സഹായം ലഭിച്ചത്. തെളിനീർ കുടിവെള്ളത്തിനായി പ്രയാസമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്കായി നടപ്പാക്കിവരുന്ന കുടിവെള്ള പദ്ധതിയാണ് തെളിനീർ. ഇതുവഴി എട്ടു കിണറുകളാണ് പണിത് കൈമാറിയത്. അതിജീവനത്തിനൊരു കൈത്താങ്ങ് അതിജീവനത്തിനായി ഉപജീവനമാർഗം തേടുന്ന നിർധന വിധവകൾക്ക് സഹായമൊരുക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ 50 കുടുംബങ്ങൾക്കാണ് തയ്യൽ മെഷീനുകൾ നൽകി സഹായമേകിയത്. ലൈഫിനൊപ്പം കൈകോർത്ത് വർഷങ്ങളായി വീടെന്ന സ്വപ്നം ഉള്ളിലൊതുക്കി കഴിയുന്ന നിരവധി ഭവന രഹിത കുടുംബങ്ങളുടെ വിഷമാവസ്ഥ മനസ്സിലാക്കി മീഡിയാവണിന്‍റെ സ്നേഹസ്പർശം, ലൈഫ് ഭവന പദ്ധതി എന്നിവയുടെ സഹായത്തോടൊപ്പം കൈകോർത്ത് നെറ്റിയാട് പൗരസമിതിയും. ഇതുവഴി ഒരു കുടുംബത്തിന് വീട് പൂർത്തീകരിക്കാൻ സഹായകമായി. ചികിത്സാ സഹായ പദ്ധതി കരുനാഗപ്പള്ളി താലൂക്കിലെ നിർധനരായ ഇരുപതോളം രോഗികൾക്ക് മീഡിയവൺ സ്നേഹസ്പർശം പദ്ധതിവഴി സഹായമെത്തിച്ചുനൽകാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു. താങ്ങായി മാറാം; തണലായി നിൽക്കാം ചവറയിലെ അംഗപരിമിതരായ നൂറുപേർക്ക് വീൽചെയറുകൾ വിതരണം ചെയ്ത് തളർന്നുപോയവർക്ക് സ്വാന്തനമേകിയ പദ്ധതി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് യൂനിഫോം ഒരു വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും തൊഴിൽ വസ്ത്രങ്ങളും സുരക്ഷാ ഷൂസുകളും കണ്ണൻകുളങ്ങര വാർഡ് മെംബർ ഷംനാ റാഫിയും നെറ്റിയാട് പൗരസമിതിയും ലഭ്യമാക്കി. പ്രളയ ദുരന്ത ബാധിതർക്ക് സാന്ത്വനം പ്രളയദുരന്തത്തിൽ കഷ്ടതയനുഭവിച്ചവർക്ക് സാന്ത്വനമെത്തിക്കുന്നതിനും നെറ്റിയാട് പൗരസമിതി മുൻനിരയിലുണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ എത്തിച്ചുനൽകിയാണ് ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കാളികളായത്. കോവിഡ് മഹാമാരിയിലും നാടിനൊപ്പം കോവിഡ് മഹാമാരിയിൽ നാട് കഷ്ടതയനുഭവിച്ചപ്പോൾ നെറ്റിയാട് പൗരസമിതിയും സന്നദ്ധസേവനത്തിൽ സജീവമായി. അതിന്‍റെ ഭാഗമായി പ്രവർത്തിച്ച സമൂഹ അടുക്കള വഴി നൂറുകണക്കിന് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ആശ്രയമറ്റവർക്കൊപ്പം പാതയോരങ്ങളിലും മറ്റും അനാഥരായി കഴിഞ്ഞവർക്കും അലഞ്ഞു തിരിഞ്ഞവർക്കും ഉറ്റവരെ കണ്ടെത്തിയും ആശ്രയ ഭവനങ്ങളിലെത്തിച്ചും നെറ്റിയാട് പൗരസമിതി പ്രവർത്തകർ ആരോരുമില്ലാത്തവർക്ക് പുതുജീവിതം ലഭ്യമാക്കി. ..........................................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story