Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:35 AM IST Updated On
date_range 11 May 2022 5:35 AM ISTപാചകവാതക വിലവർധന: കെ.എം.എഫ് അടുപ്പുകൂട്ടി സമരം നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: പാചകവാതക വിലവർധനക്കെതിരെ കേരള മഹിള ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അടുപ്പുകൂട്ടി സമരം നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളകളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിൽ സമരം നടന്നു. സി.എം.പി അസി. സെക്രട്ടറി എം.പി. സാജു ജില്ലതല ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി എം.ആർ. മനോജ് മുഖ്യപ്രഭാഷണം നടത്തി. കേരള മഹിള ഫെഡറേഷൻ ജില്ല സെക്രട്ടറി വി.ആർ. സിനി അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി രണ്ടാംചിറ മണിയൻ, നേതാക്കളായ സുനിൽ കുമാർ, സതീശൻ, റാണി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story