Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:34 AM IST Updated On
date_range 9 May 2022 5:34 AM ISTഅംഗൻവാടി കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
കിളിമാനൂർ: നഗരൂർ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വെള്ളല്ലൂർ വട്ടവിള ബാലചേതന ഹൈടെക് അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. 15 വർഷമായി വാടകക്കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. വട്ടവിള വിദ്യാഭവനിൽ പുരുഷോത്തമൻ കെട്ടിട നിർമാണത്തിനും കീഴ്പേരൂർ പ്രീതാ നിവാസിൽ പീതാംബരൻ വഴിക്കുവേണ്ടിയും ഭൂമി സൗജന്യമായി നൽകിയിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, ബ്ലോക്ക് മെംബർ ടി.എസ്. ശോഭ, വൈസ് പ്രസിഡൻറ് അബി ശ്രീരാജ്, വികസന ചെയർപേഴ്സൺ എ.എസ്. വിജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ എം. രഘു, ആർ.എസ് സിന്ധു, ലാലി ജയകുമാർ, സുരേഷ് കുമാർ, രേവതി, കെ. ശ്രീലത, സി. ദീലീപ്, അർച്ചന.ബി.യു, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, എസ്.കെ സുനി, വട്ടവിള സലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
