Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:34 AM IST Updated On
date_range 9 May 2022 5:34 AM ISTകിളിമാനൂരിൽ ജലനടത്തവും ജലസഭയും
text_fieldsbookmark_border
കിളിമാനൂർ: 'തെളിനീർ ഒഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കിളിമാനൂർ പഞ്ചായത്തുതല ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. മലയാമഠം ഊരൂട്ടുമണ്ഡപം ക്ഷേത്ര ത്തിന്സമീപം കൂടിയ യോഗം പ്രസിഡൻറ് ടി.ആർ. മനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. ജയകാന്ത്, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ വി. ഉഷാകുമാരി, പഞ്ചായത്തംഗങ്ങളായ ജി.ബിന്ദു, എസ്.ജോഷി, എം.എൻ. ബീന, സൂപ്രണ്ട് അശ്വതി, എ.ഇ. ദേവി, ആർ.പി. ബിന്ദുതിലകൻ എന്നിവർ സംസാരിച്ചു. ഊരൂട്ടുമണ്ഡപക്ഷേത്രത്തിന് സമീപത്തുനിന്ന് തുടങ്ങി ചൂട്ടയിൽ തോടിനടുത്ത് സമാപിച്ച ജലനടത്തത്തിൽ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
