Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രാമ പഞ്ചായത്ത് ഫയൽ...

ഗ്രാമ പഞ്ചായത്ത് ഫയൽ അദാലത്ത്

text_fields
bookmark_border
ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായി സമർപ്പിച്ച മുഴുവൻ അപേക്ഷകളിലും തീരുമാനമെടുക്കുന്നതിനുള്ള രണ്ടാം ഘട്ട ഫയൽ അദാലത്ത് ചൊവ്വാഴ്ച രാവിലെ 10 മുതൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. പെർമിറ്റ്, നമ്പറിങ്​, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ, വിവിധ തരം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ തരം അനുമതികൾക്കുള്ള അപേക്ഷകൾ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ജനന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, മറ്റു ഓഫീസുകളിലേക്ക്​ അയയ്‌ക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഫയലുകൾ പരിഗണിച്ച് തീർപ്പാക്കും. അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം ഹാജരാകുന്നതിന് പഞ്ചായത്തിൽ നിന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടനമെന്ന് പ്രസിഡന്‍റ്​ ആർ.മനോന്മണി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story