Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.ഐക്ക് നേരെ ആക്രമണം

എസ്.ഐക്ക് നേരെ ആക്രമണം

text_fields
bookmark_border
അമ്പലത്തറ: മദ്യപസംഘത്തെ പിടികൂടാൻ എത്തിയ എസ്.ഐയെ വെട്ടി പരിക്കേൽപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പൊലീസ് പിടികൂടി. മുട്ടത്തറ വടുവത്ത് സ്വദേശി ഉണ്ണി (30) യാണ് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ: വ്യാഴാഴ്ച രാത്രിയോടെ ഒരു സംഘം വടുവത്ത് ഭാഗത്ത് ഇരുന്ന് മദ്യപിച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സ്റ്റേഷനിൽ ഫോൺ വന്നതിനെ തുടർന്ന് പൂന്തുറ എസ്.ഐ വിമലും സംഘവും സ്ഥലത്തെത്തി ഇവരെ ഇവിടെ നിന്ന്​ ഓടിച്ചു. ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഉണ്ണി സംഭവസ്ഥലത്ത് നിന്നും വീട്ടിൽ പോയി ബൈക്കിൽ വാളുമെടുത്ത് തിരികെ സംഭവ സ്ഥലത്തെത്തി. ഇതിനിടെ തിരികെ ജീപ്പിലേക്ക് കയറാൻ തുടങ്ങിയ എസ്.ഐയെ ഇയാൾ പിന്നിൽ നിന്നും വാൾ കൊണ്ട് വെട്ടാൻ ശ്രമിച്ചു. വെട്ട്​ തടയാൻ കൈകൊണ്ട് ശ്രമിക്കുന്നതിനിടെ എസ്.ഐക്ക് കൈക്ക് കാര്യമായി പരിക്കേറ്റു. ഇതിനിടെ സംഭവസ്ഥലത്ത് നിന്ന്​ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എസ്.ഐ പിടികൂടി നാട്ടുകാരുടെ സഹായത്തോടെ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് എസ്.ഐ വൈദ്യ സഹായം തേടി. പിടിയിലായ ഉണ്ണി പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയിൽപെട്ടയാളാണന്നും പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story