Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാടന്‍...

നാടന്‍ രുചിക്കൂട്ടുമായി വിദ്യാർഥികള്‍

text_fields
bookmark_border
നാടന്‍ രുചിക്കൂട്ടുമായി വിദ്യാർഥികള്‍
cancel
വെള്ളറട: കൂതാളി ഈശ്വരവിലാസം യു.പി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും ചുറ്റുപാടുകളില്‍ നിന്ന്​ ലഭ്യമായ കായ്കളും ഇലകളും പഴവര്‍ഗങ്ങളും ഉപയോഗിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളൊരുക്കി. നാടന്‍ വിഭവങ്ങൾ വിദ്യാര്‍ഥികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അവരുടെ ബുദ്ധിവികാസത്തിനും ആരോഗ്യം വർധിപ്പിക്കുന്നതിനും ഉത്തമമാണെന്നും വെള്ളറട പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ജയന്തി ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. യുവകവി ഡോ. ബിജു ബാലകൃഷ്ണന്‍ അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ വിഭവങ്ങളാണ് ഇന്നിന്‍റെ ആവശ്യകത എന്ന് വിളിച്ചോതുന്ന നാടന്‍പാട്ടുകള്‍ അവതരിപ്പിച്ച് വിദ്യാര്‍ഥികളെ പഴമയിലേക്ക് നയിച്ചു. വേനലവധിക്കാലം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി മാറി. രക്ഷാകര്‍ത്താക്കളും നാട്ടുകാരും പങ്കെടുത്തു. ഫുഡ് ഫെസ്റ്റില്‍ ഇ. ബാലചന്ദ്രന്‍ നായര്‍, ഷീന ക്രിസ്റ്റ, ബെല്‍. ജെ റൂഫസ്, കോവിലൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story