Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:37 AM IST Updated On
date_range 6 May 2022 5:37 AM ISTകിണറ്റിലകപ്പെട്ട വയോധികനെ അഗ്നിശമനസേന രക്ഷപ്പെടുത്തി
text_fieldsbookmark_border
പാങ്ങോട്: . പാങ്ങോട് വണ്ടി കിടക്കുംപൊയ്ക ലൈല മന്‍സിലില്‍ ഷൗക്കത്തലിയാണ് (74) കിണറ്റിലകപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുവളപ്പിലെ കിണറ്റിന് മുകളില്‍ ഇട്ടിരുന്ന വല നേരാംവണ്ണം പിടിച്ചിടുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കടയ്ക്കല്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി കരക്കെടുക്കുകയുമായിരുന്നു. അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.കെ. രാജേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ ടി. വിനോദ് കുമാര്‍, എന്‍.ബി. അജയകുമാര്‍, സീനിയര്‍ ഫയര്‍ ഓഫിസര്‍മാരായ സി.ആര്‍. ചന്ദ്രമോഹന്‍, എ. രാജീവ്, ഫയര്‍ ഓഫിസര്‍മാരായ ഷൈന്‍, അരുണ്‍ലാല്‍, വിനീഷ്, ജിജീഷ്, ജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാറിടിച്ച് അഗ്നിശമന സേനാ വാഹനത്തിന് കേടുപറ്റി വെഞ്ഞാറമൂട്: കാറിടിച്ച് അഗ്നിശമന സേനാ വാഹനത്തിന് സാരമായി കേടുപറ്റി. വെഞ്ഞാറമൂട് അഗ്നിശമനസേനക്ക് അടുത്ത കാലത്ത് അനുവദിച്ചുകിട്ടിയ അഡ്വാന്‍സ്ഡ് റസ്‌ക്യൂ ടെൻഡര്‍ വെഹിക്കിളിനാണ് കേടുപറ്റിയത്. പാങ്ങോട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മടങ്ങുന്നതിനിടെ പിന്നാലെ വന്ന കാര്‍ സേനാ വാഹനത്തിലിടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30ന് തച്ചോണത്തായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനുള്ള ശ്രമം അഗ്നിശമനസേനയുടെ ഭാഗത്തുനിന്ന് ആരംഭിച്ചു. പാങ്ങോട് പൊലീസിലും ബന്ധപ്പെട്ടവര്‍ പരാതി നൽകിയിട്ടുണ്ട്. പാങ്ങോട് മന്നാനിയ്യയിൽ ഗെസ്റ്റ് ലെക്ചറര്‍ ഒഴിവുകള്‍ പാങ്ങോട്: മന്നാനിയ്യ കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്‌സ്, മീഡിയ സ്റ്റഡീസ്, കോമേഴ്‌സ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത യോഗ്യതകളുള്ളവരും കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം അപേക്ഷകര്‍. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മേയ് 13നകം കോളജില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. mannaniya@g.mail.com എന്ന വിലാസത്തില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story