Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:32 AM IST Updated On
date_range 6 May 2022 5:32 AM ISTഗവ. ജൂനിയർ പി.എച്ച് നഴ്സുമാർ സമരത്തിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗം ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂനിയൻ സമരത്തിലേക്ക്. വർഷങ്ങളായി മെല്ലെപ്പോക്കും സാങ്കേതികതടസ്സം വാദങ്ങളുമായി അധികാരികൾ പ്രമോഷൻ തടഞ്ഞുവെച്ചിരിക്കുകയാണ്. പി.എച്ച്.എൻ ട്യൂട്ടർ സ്ഥാനക്കയറ്റ ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കുക, മലപ്പുറം ജില്ലയിലും മറ്റ് ജില്ലകളിലും സൈറ്റുകളിലേക്ക് നിയോഗിച്ചിരിക്കുന്ന എം.എൽ എസ്.പിമാരെ പിൻവലിക്കുക, ജോലി ഉത്തരവാദിത്തങ്ങൾ കൃത്യമായ വേർതിരിച്ചുനൽകി തൊഴിൽ അസമത്വം ഇല്ലാതാക്കുക, ആർ.സി.എച്ച് രജിസ്റ്റർ പിൻവലിക്കുക, പതിനൊന്നാം ശമ്പള കമീഷന് അപാകതക പരിഹരിക്കുക തുടങ്ങി പന്ത്രണ്ടിലേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മേയ് മൂന്ന് മുതൽ പ്രതിവാര പ്രതിദിന പ്രതിമാസ റിപ്പോർട്ടുകൾ, ഓൺലൈൻ-ഓഫ്‌ലൈൻ മീറ്റിങ്ങുകൾ എന്നിവ ബഹിഷ്കരിച്ചുകൊണ്ട് സംഘടന അംഗങ്ങൾ സമരത്തിലായിരുന്നു. ഇത് ഫലം കാണാത്തതിനെ തുടർന്ന് മേയ് ആറിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സത്യഗ്രഹം സമരം നടത്താനാണ് സംഘടന തീരുമാനം. ഇതിലും ഫലം കണ്ടില്ലെങ്കിൽ കടുത്ത സമരങ്ങളിലേക്ക് കടക്കേണ്ടിവരുമെന്ന് സംഘാടകർ അറിയിച്ചു. പ്രസിഡന്‍റ് ജയശ്രീ പി.കെ, ജനറൽ സെക്രട്ടറി രേണുകുമാരി എസ് എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story