Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:39 AM IST Updated On
date_range 5 May 2022 5:39 AM ISTപഴകിയ ആഹാരം പിടികൂടി
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ കഴക്കൂട്ടം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനകളിൽ പഴകിയ ആഹാര സാധനങ്ങൾ പിടികൂടി. കോർപറേഷൻ ആരോഗ്യവിഭാഗം ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാറിന്‍റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ അൽസാജ്, തക്കാരം, തമ്പാനൂരിലെ ഹൈലാൻഡ് എന്നീ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. കഴക്കൂട്ടത്തെ തക്കാരം ഹോട്ടലിൽനിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പ്ലാസ്റ്റിക്, നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തു. ഹോട്ടൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ അൽസാജ് ഹോട്ടലിന് നോട്ടീസ് നൽകി. അൽസാജ്, തക്കാരം എന്നീ ഹോട്ടലുകളിൽ ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനും നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും സ്ക്വാഡ് പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈനി പ്രസാദ്, അരുൺ, ദിവ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story