Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:38 AM IST Updated On
date_range 5 May 2022 5:38 AM ISTവാഹനാപകട ഇൻഷുറൻസ് തട്ടിപ്പ് അന്വേഷണം മറ്റ് ജില്ലകളിലേക്കും, പരിശോധിക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരും
text_fieldsbookmark_border
തിരുവനന്തപുരം: വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ് അന്വേഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇത്തരം കേസുകൾ പരിശോധിക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരെയും നിയോഗിച്ചു. കൂടുതൽ കേസുകൾ കണ്ടെത്തിയാൽ അന്വേഷണസംഘത്തെ വിപുലീകരിക്കും. നിലവിൽ തിരുവനന്തപുരത്ത് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. ഇൻഷുറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മാത്രം 300 ലധികം വ്യാജ കേസുകളുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഒരു ഇൻഷുറൻസ് കമ്പനിയുടെ ഒരു ജില്ലയിലെ മാത്രം പരിശോധനാഫലമാണിത്. ഇൻഷുറൻസ് തട്ടിപ്പിന് പിന്നിലുള്ളത് സംഘടിതരായ സാമ്പത്തിക തട്ടിപ്പുകാരാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നുമുള്ള സൂചനയാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്നത്. വലിയ തട്ടിപ്പാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പൊലീസ്, അഭിഭാഷകർ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഇടനിലക്കാർ എന്നിവരുൾപ്പെട്ട വൻ സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രൈകംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന് പുറമെ ഒരു ഇൻഷുറൻസ് കമ്പനി തിരുവനന്തപുരം ജില്ലയിൽ മാത്രം നടത്തിയ പരിശോധനയിലാണ് 300 ഓളം വ്യാജ അപകട തട്ടിപ്പുകൾ നടന്നെന്ന കണ്ടെത്തൽ. ഒരു ഊമ കത്തിൽ നിന്നാണ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി വ്യാജ കേസുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. സംഭവിക്കാത്ത അപകടങ്ങള്‍ ഭാവനയിൽ എഴുതി ചേർത്ത് കേസുണ്ടാക്കും, ഇതിന് സാധുത നൽകാൻ വ്യാജ ചികിത്സ രേഖകളുണ്ടാക്കും, അപകടങ്ങളിൽപ്പെട്ട ജീവിതം പ്രതിസന്ധിയിലായവരെയാണ് ഇൻഷുറൻസ് തുക വാങ്ങി നൽകാമെന്ന് പ്രേരിപ്പിച്ച് ഇടനിലക്കാർ കള്ളക്കേസുണ്ടാക്കാൻ വലയിലാക്കിയതെന്നാണ് കശണ്ടത്തൽ. ഇൻഷുറൻസ് തുക തട്ടിയെടുത്തെന്ന് വ്യക്തമായതോടെ ഇൻഷുറൻസ് കമ്പനി ക്രൈംബ്രാഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇത്തരത്തിലുള്ള 12 തട്ടിപ്പുകളിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരവെയാണ് ഓരോ കേസുകളും ഇൻഷുറൻസി് കമ്പനിയുടെ ആഭ്യന്തര പരിശോധനാ വിഭാഗവും പരിശോധിച്ചത്. മറ്റ് ഇൻഷുറൻസ് കമ്പനികലൾ കൂടുതൽ ജില്ലകളിൽ അന്വേഷണം വ്യാപിപ്പിച്ചാൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും. തട്ടിപ്പിൽ ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടാകുമെന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. എല്ലാ ജില്ലകളിലും ഓരോ ഡി.വൈ.എസ്.ൽിമാരെ ഇത്തരം കേസുകൾ പരിശോധിക്കാൻ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുള്ളത്. ക്രമക്കേട് കണ്ടെത്തിയ കേസുകളിൽ തുടർനടപടികള്‍ നിർത്തിവയ്ക്കാൻ കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസുകളുടെ എണ്ണം വർധിക്കുന്നതോടെ അന്വേഷണ സംഘത്തെ വിപുലീകരിക്കും. മറ്റ് ജില്ലകളിൽ ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുന്നതോടെ ശക്തമായ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റത് പോലും വാഹനാപകടങ്ങളായി ചിത്രീകരിച്ച് ലക്ഷങ്ങളുടെ ഇൻഷുറൻസ് യട്ടിപ്പാണ് ഇതിലൂടെ നടന്നിട്ടുള്ളത്. ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story