Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:33 AM IST Updated On
date_range 5 May 2022 5:33 AM ISTജലവിതരണം തടസ്സപ്പെടും
text_fieldsbookmark_border
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പി.ടി.പി നഗറിലുള്ള ഭൂതല ശുദ്ധജല സംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി.ടി.പി നഗര്‍, മരുതുകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, മൂന്നാംമൂട്, മണലയം, മണികണ്‌ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറകോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുഗള്‍, നെടുങ്കാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍ കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം എസ്‌റ്റേറ്റ്, സത്യന്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മേയ് ആറ്, ഏഴ് തീയതികളില്‍ . ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. --------------------------------- കരാര്‍ നിയമനം തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍റെ കൂട്, വണ്‍ഡേ ഹോം എന്നീ സ്ഥാപനങ്ങളിലെ മള്‍ട്ടി ടാസ്‌കിങ് ജീവനക്കാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസമാക്കിയ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധയായിരിക്കണം. അധിക യോഗ്യതയുള്ളവര്‍, പ്രവൃത്തി പരിചയമുള്ളവര്‍, വകുപ്പിന് കീഴിലുള്ള ഹോമുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മേയ് 13 ന് മുമ്പായി ലഭിക്കത്തക്കവിധം അയക്കണമെന്ന് ജില്ല വനിത ശിശുവികസന വകുപ്പ് ഓഫിസര്‍ അറിയിച്ചു. വിലാസം-ജില്ല വനിത ശിശു വികസന ഓഫിസ്, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തിരുവനന്തപുരം. ഫോണ്‍- 0471 2969101.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story