Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:32 AM IST Updated On
date_range 5 May 2022 5:32 AM ISTഅരുവിക്കരയിൽ കാണാതായ യുവതി വർക്കലയിൽ ട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
അരുവിക്കരയിൽ കാണാതായ യുവതി വർക്കലയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ വർക്കല: അരുവിക്കരയിൽ കാണാതായ യുവതിയെ വർക്കലയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരകുളം ഏണിക്കര കാട്ടുവിളാകം രഞ്ചു ഭവനിൽ വസന്തയുടെ മകൾ അര്‍ച്ചന(35)യാണ് മരിച്ചത്. വർക്കല ശിവഗിരി ജങ്ഷന് സമീപത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കടന്നുപോയ രാജധാനി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. അപകടവിവരം ലോക്കോ പൈലറ്റാണ് വർക്കല സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. അർച്ചനയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ അരുവിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ പൊലീസ് അന്വേഷണം നടത്തിവരവെയാണ് വർക്കലയിൽ മൃതദേഹം കണ്ടത്. കാപ്ഷൻ ട്രെയിൻ തട്ടി മരിച്ച അർച്ചന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
