Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോറിയും ബൈക്കും...

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

text_fields
bookmark_border
കുലശേഖരം: അരുമന ശങ്കരൻ കടവിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട്​ റബർ തടിയുമായി കേരളത്തിലേക്ക്​ വന്ന ലോറിയും എതിരെ വന്ന ബൈക്കും നെട്ടക്ക്​ സമീപം കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് മരിച്ചു. കളിയിക്കാവിള ഒറ്റാമരം സ്വദേശി അബ്ദുൽ റഹീമിന്റെ മകൻ മെക്കാനിക്കായ സെയിദ് അലി (25), പടന്താലുമൂട്ടിൽ തങ്കപ്പന്റെ മകൻ സ്റ്റുഡിയോ ജീവനക്കാരനായ സിബിൻ (24) എന്നിവരാണ് മരിച്ചത്. ഇവർ ചിറ്റാർ ഭാഗത്തേക്ക്​ പോകുകയായിരുന്നു. മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. കായാലുമൂട് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story