Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:32 AM IST Updated On
date_range 5 May 2022 5:32 AM ISTവീട് കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ
text_fieldsbookmark_border
ചിത്രം: prathi Rahees khan തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. അയിരൂർപാറ ചന്തവിള ഗവൺമെന്‍റ് യു.പി.എസിന് സമീപം നൗഫിൻ മൻസിലിൽ റഹീസ് ഖാനെയാണ് (29) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 14ന് കല്ലിയൂർ ആലരത്തല റോഡിലെ വീട്ടിൽനിന്ന് 35,000 രൂപ വിലയുള്ള വജ്ര മൂക്കുത്തിയും 25,000 രൂപ വിലവരുന്ന രണ്ട് സ്വർണ ലോക്കറ്റും മോഷണം നടത്തിയ കേസിൽ നടന്ന അനേഷണത്തിലാണ് അമ്പതോളം മോഷണക്കേസിലെ പ്രതിയായ റഖീസ് ഖാൻ പിടിയിലാകുന്നത്. മുമ്പ് കഴക്കൂട്ടം യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഓഫിസ് കുത്തിത്തുറന്ന് ചെസ്റ്റ് ബോക്സ് അറുത്തു മുറിച്ച് 116000 രൂപ കവർന്നത്, വഞ്ചിയൂർ അക്ഷരവീഥി റോഡിലുള്ള ഒരുവീട്ടിൽനിന്ന് മോട്ടോർ സൈക്കിൾ മോഷണം നടത്തിയത് ഉൾപ്പെടെ മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു. -------------------------------------------------- കാൺമാനില്ല തിരുവനന്തപുരം: പുലയനാര്‍കോട്ട ഗവ. കെയര്‍ ഹോമിലെ അന്തേവാസിയായ മാനസിക അസ്വാസ്ഥ്യമുള്ള മണി (62) എന്നയാളെ ഏപ്രിൽ 24 മുതല്‍ കാൺമാനില്ല. കാലിന് അല്‍പ്പം മുടന്തും വലതുകണ്ണില്‍ തിമിരം ബാധിച്ചു വെള്ള മൂടിയിട്ടുമുണ്ട്. കാണാതാകുമ്പോള്‍ വെള്ള മുണ്ടും മഞ്ഞ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വിവരം ലഭിക്കുന്നവര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0471- 2443145, 9497980001.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story