Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:39 AM IST Updated On
date_range 2 May 2022 5:39 AM ISTവാർഷിക പൊതുയോഗം
text_fieldsbookmark_border
കാട്ടാക്കട: എൻ.എസ്.എസ് എട്ടിരുത്തി കരയോഗം വാർഷിക പൊതുയോഗം ചേർന്നു. കാട്ടാക്കട താലൂക്ക് യൂനിയൻ പ്രസിഡൻറ് എൻ. ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ജി. സതീശ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മോഹനേന്ദ്രകുമാർ റിപ്പോർട്ടും ട്രഷറർ അഡ്വ. ഡി.ആർ. പ്രമോദ് കണക്കും അവതരിപ്പിച്ചു. കാട്ടാക്കട താലൂക്ക് യൂനിയൻ സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, യൂനിയൻ ഭരണസമിതി അംഗം എം.കെ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെയും മത്സരപരീക്ഷകളിൽ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും ആദരിച്ചു. ഭാരവാഹികൾ: ജി. സതീശ് കുമാർ (പ്രസി.), കെ. രാജശേഖരൻ നായർ (വൈസ് പ്രസി.), കെ. മോഹനേന്ദ്രകുമാർ (സെക്ര.), കെ. പ്രഭാകരൻ (ജോ. സെക്ര.), പി.എസ്. അബിനേഷ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story