Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:45 AM IST Updated On
date_range 1 May 2022 5:45 AM ISTറെയിൽ റിക്രൂട്ട്മെന്‍റ് പരീക്ഷ കേന്ദ്രം: കേരളം ആവശ്യപ്പെട്ടവർക്ക് കിട്ടിയത് അന്ധ്ര
text_fieldsbookmark_border
തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് പരീക്ഷകളിൽ കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ അവശ്യപ്പെട്ടവർക്ക് സെന്‍ററുകൾ കിട്ടിയത് ആന്ധ്രപ്രദേശ് പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ. പരീക്ഷയെഴുതാനുള്ള യാത്രക്കും താമസസൗകര്യങ്ങൾക്കുമായി വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. പെട്ടെന്നാണ് പരീക്ഷ അറിയിപ്പ് കിട്ടിയത് എന്നതിനാൽ ടിക്കറ്റും മറ്റും കിട്ടാനും പ്രയാസമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പരീക്ഷാർഥികളെ ഇത് ഗുരുതരമായി ബാധിക്കും. കേരളത്തിൽ നിന്നുള്ള പരീക്ഷാർഥികൾക്ക് കേരളത്തിൽ തന്നെയുള്ള സെന്‍ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങൾ ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ വിധത്തിൽ പുതുക്കി അനുവദിക്കാൻ റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡിന് മന്ത്രി നിർദേശം നൽകണമെന്നും കത്തിൽ പറയുന്നു. മേയ് ഒമ്പത്, പത്ത് തീയതികളിലാണ് റെയിൽവേ ബോർഡ് പരീക്ഷകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story