Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെറിറ്റിലുള്ള സംവരണ...

മെറിറ്റിലുള്ള സംവരണ വിഭാഗക്കാരുടെ നിയമനം: സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: മെറിറ്റിൽ മുന്നിലുള്ള സംവരണ വിഭാഗക്കാരെ ഓപൺ മെറിറ്റിൽ പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കാലങ്ങളായി പി.എസ്.സി നടത്തിവരുന്ന 20 റൊട്ടേഷൻ സമ്പ്രദായം സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ അട്ടിമറിക്കുകയാണുണ്ടായത്​. ഇതുസംബന്ധിച്ച് കെ.എസ് ആൻഡ്​​ എസ്.ആർ ചട്ടം 14 ഭേദഗതി ചെയ്യണം. സുപ്രീംകോടതി വിധി സംബന്ധിച്ച് ഇടത്​ സർക്കാർ നിലപാട് വ്യക്തമാക്കണം. ഇനിയും സംവരണ അട്ടിമറി തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story