Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷിയിലേക്ക് പദ്ധതി...

കൃഷിയിലേക്ക് പദ്ധതി ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
കൃഷിയിലേക്ക് പദ്ധതി ഉദ്​ഘാടനം ചെയ്തു
cancel
വെള്ളറട: പാല്‍ക്കുളങ്ങര വാര്‍ഡില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഉദ്​ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്​, പെരുങ്കടവിള കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്​ എന്നിവ സംയുക്തമായി നടപ്പാക്കുന്ന വിഷരഹിത പച്ചകറി കൃഷിയുടെ ഉദ്​ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ നിര്‍വഹിച്ചു. വിത്തും ജൈവവളവും കീടനാശിനികളും സൗജന്യമായി ലഭ്യമാക്കും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ കാനക്കോട് ബാലരാജ് അക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ മേരീലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ പി. നായര്‍, സ്‌നേഹലത, ഹെല്‍ത്ത് ഇന്‍സ്​പെക്ടര്‍മാരായ ബിജിത്ത്, ശ്രീലേഖ, കൃഷി അസിസ്സ്റ്റന്റ് ഷിബു, ഓവര്‍സിയര്‍ ഷിബുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. വിഷരഹിത പച്ചകറി കൃഷി ഉദ്​ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story