Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:40 AM IST Updated On
date_range 29 April 2022 5:40 AM ISTവിദ്യാഭ്യാസ സംവരണവും നാലു ശതമാനമാക്കണം -കെ.എൽ.സി.എ
text_fieldsbookmark_border
തിരുവനന്തപുരം: ഉദ്യോഗസംവരണത്തിന് സമാനമായി ലത്തീൻ കത്തോലിക്ക വിഭാഗത്തിന്‍റെ വിദ്യാഭ്യാസ സംവരണവും നാലു ശതമാനമായി ഉയർത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കൂടുതൽ വിദ്യാഭ്യാസാനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിന് സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അസോസിയേഷൻ പ്രസിഡന്‍റ് പാട്രിക് മൈക്കിൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങൾ തിട്ടപ്പെടുത്തി പ്രത്യേക നിയമനത്തിന് ശിപാർശ ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തിരിച്ച കണക്ക് ലഭ്യമാക്കി അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷ ഭാഗമായി തലസ്ഥാനത്ത് 29ന് സുവർണസ്മൃതി പരിപാടി സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പരിപാടി ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ മികച്ച സേവനം ചെയ്തു കടന്നുപോയ സമുദായാംഗങ്ങളെ ചടങ്ങിൽ അനുസ്മരിക്കുമെന്ന് അതിരൂപത ചാൻസലർ മോൺ. സി. ജോസഫ് അറിയിച്ചു. മന്ത്രി ജി.ആർ അനിൽ, സഹായ മെത്രാൻ ഡോ.ജി. ക്രിസ്തുദാസ്, എം.എൽ.എമാരായ എം. വിൻസെന്‍റ്, വി.കെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും. കെ.എൽ.സി.എ ഭാരവാഹികളായ ഫാ. ജോൺഡാൾ, ജോസ് മെസ്മിൻ, ജോസഫ് ജോൺസൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story