Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനാധിപത്യപരമായും...

ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന നിയമസഭ കേരളത്തിൽ -സ്പീക്കർ

text_fields
bookmark_border
*വനിത നിയമസഭാസാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനം മേയിൽ തിരുവനന്തപുരം: രാജ്യത്തെ വനിത നിയമസഭാസാമാജികരുടെ ദ്വിദിന ദേശീയസമ്മേളനം മേയ്​ മധ്യത്തോടെ നടത്തുമെന്ന്​ സ്പീക്കർ എം.ബി. രാജേഷ്. സമ്മേളനത്തിന്‍റെ വെബ്സൈറ്റ് ലോഞ്ചും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്​ ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന നിയമസഭ കേരളത്തിലേതാണ്​. സഭാസമ്മേളന ദിവസങ്ങളുടെ എണ്ണം മുൻകാലങ്ങ​െളക്കാൾ കുറവാണെങ്കിലും രാജ്യത്ത്​ കൂടുതൽ ദിവസം സഭ സമ്മേളിക്കുന്ന സംസ്ഥാനം കേരളമാണ്​. കഴിഞ്ഞവർഷം 61 ദിവസം സഭാസമ്മേളനം നടന്നെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ ടി.പി. രാമകൃഷ്ണന്‍, മോന്‍സ് ജോസഫ്, കെ.പി. മോഹനന്‍, സി.കെ. ആശ എന്നിവര്‍ സംസാരിച്ചു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും കെ-ലാംപ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മഞ്ജു വർഗീസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story