Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:41 AM IST Updated On
date_range 28 April 2022 5:41 AM ISTനിയമസഭാ മാധ്യമ അവാര്‍ഡുകൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 2021ലെ നിയമസഭ മാധ്യമ അവാര്‍ഡുകൾ സ്പീക്കർ എം.ബി. രാജേഷ് പ്രഖ്യാപിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ സൃഷ്ടികള്‍ക്കായി ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡിന് അച്ചടിവിഭാഗത്തിൽ ദിനേശ് വര്‍മയും ('ഭാഷയെ പുതുക്കുന്ന സോഷ്യല്‍ മീഡിയ'- ദേശാഭിമാനി വാരിക) ദൃശ്യമാധ്യമ വിഭാഗത്തിൽ സി. അനൂപും ('എന്റെ മലയാളം'-ഏഷ്യാനെറ്റ് ന്യൂസ്) അർഹരായി. പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ സൃഷ്ടികള്‍ക്കായി ഇ.കെ. നായനാര്‍ നിയമസഭ മാധ്യമ അവാര്‍ഡ് അച്ചടി വിഭാഗത്തിൽ വി.പി. നിസാര്‍(സ്വര്‍ഗം തേടി നരകം വരിച്ചവര്‍-മംഗളം), ദൃശ്യമാധ്യമ വിഭാഗത്തിൽ കെ. രാജേന്ദ്രന്‍ (അടിമത്തത്തിന്റെ രണ്ടാം വരവ് -കൈരളി ടി.വി) എന്നിവർക്കാണ്. നിയമസഭാനടപടികളുടെ മികച്ച റിപ്പോര്‍ട്ടിങ്ങിന് ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമഅവാര്‍ഡ് അച്ചടി വിഭാഗത്തിൽ എം.ബി. സന്തോഷ് (നിയമസഭയും സഭാടി.വിയും- മെട്രോ വാര്‍ത്ത) അർഹനായി. ദൃശ്യമാധ്യമ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. കെ. ജയകുമാര്‍ അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story