Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്രട്ടേറിയറ്റിലെ...

സെക്രട്ടേറിയറ്റിലെ പുതിയ സംവിധാനം: എതിർപ്പുമായി സംഘടനകൾ കൂട്ടത്തോടെ

text_fields
bookmark_border
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ നിയന്ത്രണത്തിനായി കൊണ്ടുവരുന്ന ആക്സസ്​ കൺട്രോൾ സിസ്റ്റത്തിനെതിരെ കടുത്ത എതിർപ്പുമായി ജീവനക്കാർ. തുടക്കത്തിൽ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ്​ എംപ്ലോയീസ്​ അസോസിയേഷനാണ്​ എതിർപ്പുമായി വന്ന​തെങ്കിൽ ഇപ്പോൾ ഏറക്കുറെ എല്ലാ സംഘടനകളും പ്രതിഷേധമുയർത്തുകയാണ്​. സെക്ര​ട്ടേറിയറ്റിലെ ഓരോ ​ബ്ലോക്കി​ലും പ്രധാന കവാടത്തിൽ തിരിച്ചറിയൽ കാർഡ്​ ഉപയോഗിച്ചാൽ മാത്രം തുറക്കുന്ന ബാരിയർ സംവിധാനമാണ്​ വരുന്നത്​. പുറത്തുപോകുന്ന സമയം രേഖപ്പെടുത്തുന്നതിനാൽ ഇത്​ ഹാജറിനെ ബാധിക്കും. പഞ്ചിങ്​ സ്പാർക്കുമായി ബന്ധിപ്പിച്ചതിനാൽ ശമ്പളത്തെയും ബാധിക്കുമെന്നും ജീവനക്കാർക്ക്​ ആശങ്കയുണ്ട്​. സംഘടനകൾ എതിർക്കുകയാണെങ്കിലും സർക്കാർ മുന്നോട്ടു തന്നെയാണ്​. മേയ്​ ആദ്യം തന്നെ പുതിയ സംവിധാനം നടപ്പാക്കാനാണ്​ നീക്കം. വേണ്ടിവന്നാൽ പണിമുടക്കിലേക്ക്​ പോകുമെന്ന നിലപാടിലാണ്​ പ്രതിപക്ഷ സംഘടനകൾ. സെക്രട്ടേറിയറ്റിന്‍റെ സുരക്ഷാ നിയന്ത്രണങ്ങൾക്ക്​ മാത്രമായി പുതിയ സംവിധാനം പരിമിതപ്പെടുത്തണമെന്നും ഇപ്പോഴത്തെ നടപടി ജീവനക്കാരുടെ മനോവീര്യം തകർക്കുമെന്നുമാണ്​ എം​പ്ലോയീസ്​ അസോസിയേഷൻ നിലപാട്​. സെക്രട്ടേറിയറ്റ്​ ആക്​ഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സി.പി.ഐയുടെ സ്റ്റാഫ്​ അസോസിയേഷനും പരിഷ്കാരത്തിനെതിരാണ്​. ജീവനക്കാരെ വിളിച്ച്​ ഇക്കാര്യം ചർച്ച ചെയ്യണമെന്ന്​ അവർ ആവശ്യപ്പെട്ടു. ഭരണസിരാകേന്ദ്രം കോൺസൺട്രേഷൻ ക്യാമ്പാകുമ്പോൾ എന്ന തലക്കെട്ടിൽ വിവിധ പ്രതിപക്ഷ സംഘടനകൾ ചേർന്ന്​ നോട്ടീസുമിറക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story